ആര്‍ക്കും പാസില്ല; ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെ ഒറ്റക്ക് ഗോളടിക്കാനായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ അതിഥി
കളിക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നായ പന്ത് വിട്ടുകൊടുത്തില്ല. തല്‍ക്കാലം ആര്‍ക്കും പാസില്ല, ഒറ്റക്ക് ഗോളടിക്കും എന്ന ഭാവത്തില്‍ ഒരേനില്‍പ്പ്.
ഇസ്താംബൂള്‍: ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്രൗണ്ടിലേക്ക് ആരാധകര്‍ ഓടിയിറങ്ങാറുണ്ട്. പലപ്പോഴും പ്രിയപ്പെട്ട താരങ്ങളെ ഒന്ന് തൊടാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമൊക്കെ ആയിരിക്കും ഈ സാഹസികത. പിന്നാലെ സുരക്ഷാ ജീവനക്കാരെത്തി ഇവരെ വലിച്ചിഴച്ച് ഗ്രൗണ്ടിന് പുറത്തെത്തിക്കുകയും ചെയ്യും.
എന്നാല്‍ ഇതൊന്നിനുമല്ലാതെ കളിക്കാര്‍ക്കൊപ്പം പന്ത് തട്ടാനാണ് അതിഥി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നതെങ്കിലോ. അതും ഒരു നായ. കഴിഞ്ഞ ദിവസം തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന പ്രഫഷണല്‍ ഫുട്ബോള്‍ മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. ഫ്രീ കിക്ക് എടുക്കാനായി പന്ത് സെറ്റ് ചെയ്ത് വെച്ച് നില്‍ക്കുന്നതിനിടെയാണ് നായ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പന്ത് തട്ടിയെടുത്തത്.
കളിക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നായ പന്ത് വിട്ടുകൊടുത്തില്ല. തല്‍ക്കാലം ആര്‍ക്കും പാസില്ല, ഒറ്റക്ക് ഗോളടിക്കും എന്ന ഭാവത്തില്‍ ഒരേനില്‍പ്പ്. ഒടുവില്‍ പന്ത് പിടിച്ചുവാങ്ങി ഗ്രൗണ്ടിന് പുറത്തേക്ക് എറിഞ്ഞപ്പോള്‍ അതിന് പിന്നാലെയായി ഓട്ടം. എന്നാല്‍ അതേസമയം, കളി തുടരാനായി ഗ്രൗണ്ടിലേക്ക് മറ്റൊരു പന്ത് ഇട്ടുകൊടുത്തപ്പോള്‍ കക്ഷി വീണ്ടും ഗ്രൗണ്ടിലിക്ക് ഓടിയെത്തി.
പിന്നിട് ടീം ക്യാപ്റ്റന്‍ തന്നെ പന്ത് കൈയിലെടുത്ത് നായയെയും എടുത്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോയി. ഗ്രൗണ്ടിന് പുറത്താക്കി ഗേറ്റ് അടച്ചശേഷമാണ് കളി പുനരാരംഭിച്ചത്.