ഇത് ഇന്ത്യയുടെ 'ജൂനിയര്‍ മീരാബായ്', വീഡിയോ പങ്കുവെച്ച് മീരാബായ് ചാനുവും

മീരാബായി ചാനു ഭാരമുയർത്തുന്നത് കണ്ടപ്പോൾ തുടങ്ങിയ ആവേശമാണ്. സംഗതി അമ്മ ഫോണിലാക്കി. രാത്രിവെളുത്തപ്പോഴേക്ക് വീഡിയോയും ഹദ്‍വിതയും വൈറൽ.

This is India's junior Mirabai Chanu,Watch viral video
Author
Chennai, First Published Jul 28, 2021, 8:26 PM IST

ചെന്നൈ: ഒളിംപിക്സിലെ വെള്ളിമെഡൽ നേട്ടത്തിന് പിന്നാലെ മീരാബായി ചാനുവിനെ അനുകരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ വൈറലായിരുന്നു.  മിരാബായി ചാനുതന്നെ വിഡിയോ ഷെയർ ചെയ്തു. ആരാണ് ഈ കുട്ടി. അന്വേഷണം എത്തിനിൽക്കുന്നത് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലാണ്.

പേര് ഹദ്‍വിത. അടുത്ത മാസമാണ് മൂന്നാം പിറന്നാൾ. അമ്മയ്ക്കൊപ്പം ഒളിംപിക്സ് മത്സരങ്ങൾ കാണാറുണ്ടായിരുന്നു. മീരാബായി ചാനു ഭാരമുയർത്തുന്നത് കണ്ടപ്പോൾ തുടങ്ങിയ ആവേശമാണ്. സംഗതി അമ്മ ഫോണിലാക്കി. രാത്രിവെളുത്തപ്പോഴേക്ക് വീഡിയോയും ഹദ്‍വിതയും വൈറൽ.

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ സ്വ‍ർണമെഡൽ നേടിയിട്ടുള്ള തമിഴ്നാട്ടുകാരൻ സതീശ് ശിവലിംഗം ട്വിറ്ററിലിട്ട വീഡിയോ കണ്ട് മീരാബായി ചാനുപോലും അത്ഭുതപ്പെട്ടു. മകളാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞുമടുത്ത സതീശ് തന്നെ ആളെ കണ്ടെത്തി. വീഡിയോ കോൾ ചെയ്തു.

അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്നതാണ് കുടുംബം. മകൾക്ക് ഭാരോദ്വഹനത്തിൽ താത്പര്യമുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കാൻ തന്നെയാണ് രക്ഷിതാക്കളുടെ തീരുമാനം.

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും

This is India's junior Mirabai Chanu,Watch viral video
നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios