രാജ്യത്തിന് വേണ്ടി നേടിയത് 3 സ്വര്‍ണ്ണം; പക്ഷെ മുടിയുടെ പേരില്‍ നേരിടേണ്ടി വരുന്നത് സൈബര്‍ ആക്രമണം.!

ഹെയര്‍കട്ട് ചെയ്ത് ഇരുപതുകാരി. കണ്ടാല്‍ ഒരു കൊച്ചുപയ്യനാണ് എന്ന് തോന്നും. എന്നാല്‍ വില്ലെടുത്താല്‍ പിന്നെ ഒരു രക്ഷയും ഇല്ല. വനിതകളുടെ വ്യക്തിഗത ഇനം, വനിതകളും ടീം ഇനം, മിക്സ്ഡ് ഇനം എന്നിങ്ങനെ സ്വര്‍ണ്ണം മൂന്നും ടോക്കിയോയില്‍ നിന്നും സിയോളുകാരി പെട്ടിയിലാക്കി.

South Korean archer's short hair draws anti-feminist sentiment at home
Author
Tokyo, First Published Jul 30, 2021, 2:35 PM IST

ന്‍റെ ആദ്യ ഒളിംപിക്സില്‍ തന്നെ പങ്കെടുത്ത ഐറ്റങ്ങളില്‍ എല്ലാം സ്വര്‍ണ്ണം നേടിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ അന്പെയ്ത്തുകാരി അന്‍ സന്‍. പങ്കെടുക്കുന്ന ആദ്യ ഒളിംപിക്സില്‍ തന്നെ 'സ്വര്‍ണ്ണതാരമായ' താരത്തിന് എന്നാല്‍ നേരിടേണ്ടിവരുന്നത് സൈബര്‍ ആക്രമണമാണ്, കാരണം അവരുടെ മുടിയും. ഒരു ഫെമിനിസ്റ്റ് അനുകൂലിയാണ് എന്നതാണ് സൈബര്‍ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹെയര്‍കട്ട് ചെയ്ത് മുടി പറ്റെ വെട്ടിയ ഇരുപതുകാരി. എന്നാല്‍ വില്ലെടുത്താല്‍ പിന്നെ ഒരു രക്ഷയും ഇല്ല. വനിതകളുടെ വ്യക്തിഗത ഇനം, വനിതകളും ടീം ഇനം, മിക്സ്ഡ് ഇനം എന്നിങ്ങനെ സ്വര്‍ണ്ണം മൂന്നും ടോക്കിയോയില്‍ നിന്നും സിയോളുകാരി പെട്ടിയിലാക്കി.

വനിത വിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ ഒമ്പതാമത്തെ തുടര്‍ച്ചയായ സ്വര്‍ണ്ണമാണിത്. 6-0ത്തിന് റഷ്യന്‍ ടീമിനെയാണ് ഇവര്‍ തോല്‍പ്പിച്ചത്. ടോക്കിയോ ഒളിംപിക്സില്‍ ആദ്യമായാണ് മിക്സ്ഡ് ആര്‍ച്ചറി ഉള്‍പ്പെടുത്തിയത് അതിലും കിം ജെ ഡോക്കിനൊപ്പം ചേര്‍ന്ന് അന്‍ സന്‍ സ്വര്‍ണ്ണം നേടി.

ആദ്യ ഒളിംപിക്സില്‍ തന്നെ സ്വര്‍ണ്ണങ്ങള്‍ വാരിക്കൂട്ടിയ താരം കൊറിയയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ്, സൈബര്‍ ആക്രമണവും തുടങ്ങിയത്. ആന്‍ സാങ് ഒരു ഫെമിനിസ്റ്റാണ് എന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണം. സൗത്ത് കൊറിയയില്‍ ശക്തി പ്രാപിക്കുന്ന ചില ആന്‍റി ഫെമിനിസ്റ്റ് ചിന്തഗതിക്കാരാണ് വെട്ടിയ മുടിയുടെ പേരില്‍ 2001 ല്‍ ജനിച്ച ഈ പെണ്‍കുട്ടിക്കെതിരെ നീങ്ങുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ അന്‍ സന്‍റെ ഹെയര്‍ സ്റ്റെല്‍ സംബന്ധിച്ച് അവരോട് ചോദിക്കാനിരുന്ന മാധ്യമ പ്രവര്‍ത്തകരെ കോച്ച് തന്നെ വിലക്കിയിരുന്നു. ഇത്തരം അനാവശ്യ ചോദ്യങ്ങളും, വിവാദങ്ങളും വേണ്ടെന്നാണ് കോച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്.

അടുത്തിടെയായി, സ്ത്രീകളുടെ അവകാശം സംബന്ധിച്ചുള്ള പൊതുനിയമം പാസാക്കുന്നത് കൊറിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിക്കുന്നതിനിടെയാണ് അന്‍ സന്‍റെ ഹെയര്‍കട്ട് ചര്‍ച്ചയായത്. നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വലിയ തര്‍ക്കം നിലനില്‍ക്കെ, സ്ത്രീനിയമത്തിനായി വാദിക്കുന്ന പെണ്‍കുട്ടികളും രാഷ്ട്രീയക്കാരും സെലബ്രേറ്റികളും ഇത് ഒരു ക്യാംപെയിനായി എടുത്ത് ഹെയര്‍കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെട്ടു. ഇത്തരം ക്യാംപെയിന്‍റെ ഭാഗമാണ് അന്‍ സാന്‍ എന്നാണ് എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്.

അതേ സമയം രാജ്യത്തിന്‍റെ അഭിമാനമായ ഒരു താരത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് അപലപിക്കപ്പെടേണ്ട കാര്യമാണ് എന്നാണ് ദക്ഷിണകൊറിയന്‍ ആര്‍ച്ചറി അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios