അയ്യര്‍ക്ക് അല്‍പം തിടുക്കം കൂടിപ്പോയി; മഞ്ജരേക്കര്‍ പറഞ്ഞുതീരും മുമ്പെ ടോസിട്ട് ഡല്‍ഹി ക്യാപ്റ്റന്‍
കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ ടോസിടുന്നതിന് മുന്നോടിയായി പറയാറുള്ള പതിവ് ഡയലോഗുകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ടോസിനായി അയ്യര്‍ നാണയം ആകാശത്തേക്ക് എറിഞ്ഞു.
വിശാഖപട്ടണം: ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസഴ്സ് ഹൈദരാബാദിനെതിരെ ടോസിടാനെത്തിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് അല്‍പം തിടുക്കം കൂടിപ്പോയി. കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ ടോസിടുന്നതിന് മുന്നോടിയായി പറയാറുള്ള പതിവ് ഡയലോഗുകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ടോസിനായി അയ്യര്‍ നാണയം ആകാശത്തേക്ക് എറിഞ്ഞു.
എന്നാല്‍ നാണയം താഴെ വീഴുന്നതിന് മുമ്പെ കൈപ്പിടിയിലൊതുക്കിയ മഞ്ജരേക്കര്‍ ഞങ്ങളുടെ പതിവ് പരിപാടി കഴിഞ്ഞട്ട് ടോസിടൂ എന്ന് ശ്രേയസ് അയ്യരോട് പറഞ്ഞത് ചിരിപടര്‍ത്തി. എന്തായാലും തിടുക്കം കാട്ടി ചമ്മിയെങ്കിലും ടോസിലെ ഭാഗ്യം അയ്യര്‍ക്കൊപ്പം തന്നെയായിരുന്നു.
Skipper Iyer eager to get things started here in Vizag 😅😅 pic.twitter.com/2EwJGEuFLh
— IndianPremierLeague (@IPL) May 8, 2019
നിര്‍മായക ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു. രണ്ടാമത് ബൗള്‍ ചെയ്യുന്നവര്‍ക്ക് മഞ്ഞുവീഴ്ച പ്രശ്നമാവുമെന്നതിനാല്‍ ടോസ് നിര്‍ണായകമായിരുന്നു. ആദ്യ എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമിന് രണ്ടാം എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് എതിരാളികള്‍. ഇതില്‍ ജയിക്കുന്നലര്‍ക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.