നോമ്പുനോറ്റ് കളിക്കാനിറങ്ങി; അഫ്‌ഗാന്‍ താരങ്ങളെ നെഞ്ചോട് ചേര്‍ത്ത് ധവാന്‍റെ വാക്കുകള്‍

അവരുടെ ത്യാഗം മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്ന് ധവാന്‍റെ ട്വീറ്റ്. റാഷിദിനും നബിക്കും ഒപ്പമുള്ള ചിത്രത്തോടെയായിരുന്നു ധവാന്‍റെ ട്വീറ്റ്.
 

Shikhar Dhawan praises Nabi and Rashid
Author
Hyderabad, First Published May 10, 2019, 1:20 PM IST

ഹൈദരാബാദ്: ഐപിഎല്ലിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ നോമ്പുതുറക്കുന്ന ചിത്രങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ദിവസം മുഴുവന്‍ നോമ്പെടുത്ത ശേഷം ക്രിക്കറ്റ് കളിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ വിശുദ്ധ റമദാന്‍ മാസത്തിനിടയില്‍ നടക്കുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്ന അഫ്‌ഗാനിസ്ഥാന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ വ്രതം എടുത്താണ് മത്സരങ്ങള്‍ക്കിറങ്ങുന്നത്.

സണ്‍റൈസേഴ്‌സിന്‍റെ അഫ്‌ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും ഇതിനുദാഹരണമാണ്. ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ഇരുവരും നോമ്പെടുത്താണ് മൈതാനത്തിറങ്ങിയത്.  റമദാന്‍ മാസത്തിന്‍റെ വിശുദ്ധി കാക്കുന്ന ഇരുവരെയും പ്രശംസിച്ച് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍ രംഗത്തെത്തി. 

'എല്ലാവര്‍ക്കും റമദാന്‍ കരീം നേരുന്നു. ഇരുവരെയും ഓര്‍ത്ത് അഭിമാനിക്കുന്നു. ഇരുവരുടെയും ത്യാഗം അവരുടെ രാജ്യത്തിനും ക്രിക്കറ്റ് ലോകത്തിനും മാതൃകയാണ്. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നിങ്ങളുടെ ഊര്‍ജം മറ്റുള്ളവരെ പ്രചോദിപ്പിക്കട്ടെയെന്നും മത്സരശേഷം ധവാന്‍ ട്വിറ്ററില്‍ കുറിച്ചു'. റാഷിദിനും നബിക്കും ഒപ്പമുള്ള ചിത്രത്തോടെയായിരുന്നു ധവാന്‍റെ ട്വീറ്റ്. ധവാന്‍റെ നല്ല വാക്കുകള്‍ക്ക് റാഷിദ് ഖാന്‍ ട്വിറ്ററില്‍ നന്ദിയറിയിച്ചു. 

Follow Us:
Download App:
  • android
  • ios