അയാള്‍ ഏകദിനങ്ങള്‍ക്ക് പറ്റിയ കളിക്കാരനല്ല; യുവതാരത്തിനെതിരെ പ്രതികരിച്ച് ആരാധകര്‍

ഋഷഭ് പന്ത് ഏകദിന ലോകകപ്പില്‍ പാകമായിട്ടില്ലെന്നും പകരം ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Rishabh Pant fails with bat in 5th ODI; Twitter reacts
Author
Delhi, First Published Mar 14, 2019, 10:40 PM IST

ദില്ലി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാതിരുന്ന ഋഷഭ് പന്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച് ആരാധകര്‍. പന്ത് ഏകദിനങ്ങള്‍ക്ക് പറ്റിയ കളിക്കാരനല്ലെന്നാണ് ആരാധകരുടെ പ്രതികരണം. ഋഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ആരാധകര്‍ പറയുന്നു.

Rishabh Pant fails with bat in 5th ODI; Twitter reactsഋഷഭ് പന്ത് ഏകദിന ലോകകപ്പില്‍ പാകമായിട്ടില്ലെന്നും പകരം ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഋഷഭ് പന്ത് കളിച്ചത്.

ധോണിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ടീമിലെത്തിയ പന്ത് നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ നിര്‍ണായക അവസരങ്ങള്‍ പാഴാക്കിയിരുന്നു. അഞ്ചാം ഏകദിനത്തില്‍ നിര്‍ണായകഘട്ടത്തില്‍ പുറത്താവുകയും ചെയ്തു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios