ബൗണ്ടറിയില്‍ അവിശ്വസനീയ ക്യാച്ചെടുത്ത് ഇന്ത്യന്‍ താരം; അമ്പരന്ന് ക്രിക്കറ്റ് ലോകം

മഹാരാഷ്ട്ര-റെയില്‍വെ സൂപ്പര്‍ ലീഗ് പോരാട്ടത്തിലാണ് ക്രിക്കറ്റ് ലോകത്തെ അന്പരപ്പിച്ച ക്യാച്ച് പിറന്നത്.

Rahul Tripathi Pulls Off Remarkable Relay Catch In Syed Mushtaq Ali T20 Tournament
Author
Mumbai, First Published Mar 14, 2019, 5:29 PM IST

മുംബൈ: ക്രിക്കറ്റില്‍ അസാമാന്യ ക്യാച്ചുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയുടെ രാഹുല്‍ ത്രിപാഠി ബൗണ്ടറി ലൈനില്‍ പുറത്തെടുത്ത മന:സാന്നിധ്യത്തില്‍ പിറന്നത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു.

മഹാരാഷ്ട്ര-റെയില്‍വെ സൂപ്പര്‍ ലീഗ് പോരാട്ടത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ക്യാച്ച് പിറന്നത്. റെയില്‍വെ ബാറ്റ്സ്മാന്‍ മഞ്ജിത് സിംഗിന്റെ സിക്സെന്നുറപ്പിച്ച ഷോട്ട് ലോംഗ് ഓഫ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ത്രിപാഠി പറന്നുപിടിച്ചു.ബൗണ്ടറിക്ക് അപ്പുറത്തേക്ക് വീഴുന്നതിന് മുന്പ് പുറകിലൂടെ പന്ത് വായുവില്‍ ഉയര്‍ത്തിയിട്ടു.

തൊട്ടടുത്തുണ്ടായിരുന്ന മഹാരാഷ്ട്രയുടെ ദിവ്യാംഗ് ഹിംഗാനേക്കര്‍ ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. ഐപിഎല്ലില്‍ രാജസ്ഥാന്ഡ റോയല്‍സിന്റെ താരമാണ് ത്രിപാഠി.

Follow Us:
Download App:
  • android
  • ios