ഈ ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു, ദ്രാവിഡ് ബാഴ്സയില്‍ ചേര്‍ന്നോ ?
മെസിയെപ്പോലൊരു കളിക്കാരന്റെ കളി നേരില്‍ക്കാണാന്‍ അവസരം ലഭിക്കുക എന്നത് ഭാഗ്യമാണ്. അസാധാരണ പ്രതിഭയാണ് അദ്ദേഹം. പന്ത് കാലിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും എത്ര അനായാസമായാണ് അദ്ദേഹം മൈതാനത്ത് ഒഴിഞ്ഞ ഇടങ്ങള്‍ കണ്ടെത്തുന്നത്.
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം കാണാന്‍ ശനിയാഴ്ച ഗ്യാലറിയില്‍ ഒരു സ്പെഷല്‍ അതിഥിയുണ്ടായിരുന്നു. മറ്റാരുമല്ല, ക്രിക്കറ്റില്‍ ഇന്ത്യയുടെ ഒരേയൊരു വന്‍മതിലായ രാഹുല്‍ ദ്രാവിഡ്. ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ദ്രാവിഡിനെ സ്വന്തം പേരെഴുതിയ ജേഴ്സി സമ്മാനിച്ചാണ് ബാഴ്സ അധികൃതര്‍ വരവേറ്റത്. ദ്രാവിഡിന് ബാഴ്സയുടെ ജേഴ്സി സമ്മാനിക്കുന്ന ചിത്രവും ദ്രാവിഡിന്റെ അഭിമുഖത്തിന്റെ വീഡിയോയും ബാഴ്സ അവരുടെ ഫേസ്ബുക് പേജില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.
തന്റെ ദീര്‍ഘകാലമായാ ആഗ്രഹമായിരുന്നു ബാഴ്സലോണയുടെ ഹോം മൈതാനമായ ക്യാംപ് നൗവിലെത്തി മത്സരം നേരില്‍ക്കാണുക എന്നത് ദ്രാവിഡ് പറഞ്ഞു. ഇവിടുത്തെ മത്സരവാശേത്തെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ലെന്നും ദ്രാവിഡ് പറഞ്ഞു.മെസ്സിയെയും സുവാരസിനെയും പോലുള്ള താരങ്ങളുടെ കളി നേരില്‍ക്കാണാനാവുക എന്നത് തനിക്കും കുടുംബത്തിനും ലഭിച്ച വലിയ ഭാഗ്യമാണെന്നും ദ്രാവിഡ് പറഞ്ഞു.
മെസിയെപ്പോലൊരു കളിക്കാരന്റെ കളി നേരില്‍ക്കാണാന്‍ അവസരം ലഭിക്കുക എന്നത് ഭാഗ്യമാണ്. അസാധാരണ പ്രതിഭയാണ് അദ്ദേഹം. പന്ത് കാലിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും എത്ര അനായാസമായാണ് അദ്ദേഹം മൈതാനത്ത് ഒഴിഞ്ഞ ഇടങ്ങള്‍ കണ്ടെത്തുന്നത്. മെസ്സി തന്നെയാണ് എക്കാലത്തെയും മികച്ച കളിക്കാരന്‍. അദ്ദേഹത്തിന്റെ കളി നേരില്‍ക്കാണുക എന്നത് അപൂര്‍വ ഭാഗ്യവും. ഇന്ത്യയില്‍ കൂടുതല്‍ ആരാധകരുള്ളത് ക്രിക്കറ്റിനാണെങ്കിലും ഫുട്ബോളിനും ആരാധകര്‍ ഏറിവരുന്നുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു.