പിടി ഉഷയും ഇന്ത്യയും കരഞ്ഞുപോയ ആ ദിനത്തിന് 35 വയസ് -വീഡിയോ
ട്രാക്കിലെ ഒളിംപിക് മെഡലെന്ന ഇന്ത്യൻ സ്വപ്നം സെക്കൻഡിന്‍റെ നൂറിലൊരംശത്തിന് പി ടി ഉഷയെ ഒഴിഞ്ഞുപോയ ദിനം
കോഴിക്കോട്: ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നിരാശയ്ക്ക് ഇന്ന് 35 വയസ്സ്. ലോസാഞ്ചലസ് ഒളിംപിക്സിലെ 400 മീറ്റർ ഹർഡിൽസിൽ കൈപ്പിടിയിലായ വെങ്കലമെഡൽ പി ടി ഉഷയ്ക്ക് നഷ്ടമായത് 1984ലെ ഇതേ ദിവസമായിരുന്നു. 1984 ഓഗസ്റ്റ് എട്ട്. ഇന്ത്യൻ കായികചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത ദിനം.
ട്രാക്കിലെ ഒളിംപിക് മെഡലെന്ന ഇന്ത്യൻ സ്വപ്നം സെക്കൻഡിന്‍റെ നൂറിലൊരംശത്തിന് പി ടി ഉഷയെ ഒഴിഞ്ഞുപോയ ദിനം. തലനാരിഴയെന്ന വാക്കിന്‍റെ അർഥം ഇന്ത്യ മനസ്സിലാക്കിയ നിമിഷങ്ങൾ. ആദ്യഫലപ്രഖ്യാപനത്തിൽ ഇരുപതുകാരിയായ ഉഷയ്ക്കായിരുന്നു വെങ്കലം. പിന്നെയെല്ലാം മാറിമറിഞ്ഞു.