തോൽവിയിലും തലയെടുപ്പോടെ നദാൽ, ഫ്രഞ്ച് ഓപ്പണിൽ തോൽക്കുന്നത് ഇത് മൂന്നാം തവണ'; റെക്കോർഡ് നേട്ടവുമായി ജോക്കോ

പതിമൂന്ന് തവണ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട നദാൽ ഫ്രഞ്ച് ഓപ്പണിൽ ഒരു മത്സരം തോൽക്കുന്നത് മൂന്നാം തവണ മാത്രമാണ്. ഫ്രഞ്ച് ഓപ്പണിൽ നദാലിനെതിരെ ഒരു സെറ്റ് നേടുന്നതുപോലും എതിരാളികളെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2015നുശേഷം ഫ്രഞ്ച് ഓപ്പണിൽ നദാലിനെ ഒന്നിലേറെ തവണ തോൽപ്പിക്കുകയും ഒന്നിലേറെ സെറ്റു നേടുകയും ചെയ്ത ഒരേയൊരു താരം ജോക്കോവിച്ചാണ്.

Novak Djokovic ends Rafael Nadal's perfect record in French Open semi-finals
Author
Paris, First Published Jun 12, 2021, 12:57 PM IST

പാരീസ്: യൂറോ കപ്പിൽ ഇറ്റലി-തുക്കി പോരാട്ടം നടക്കുമ്പോൾ തന്നെ റോളം​ഗ് ​ഗാരോസിലെ കളിമൺ കോർട്ടിൽ മറ്റൊരു ആവേശപ്പോരാട്ടം കൂടി നടക്കുന്നുണ്ടായിരുന്നു. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് സെമിയിൽ റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും തമ്മിലുള്ള സെമി പോരാട്ടം. അതുകൊണ്ടുതന്നെ രണ്ടിൽ ഏത് കാണണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആരാധകർ.

ഫൈനലിന് മുമ്പുള്ള ഫൈനലിൽ ഒടുവിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ജോക്കോവിച്ച് ജയിച്ചു കയറുമ്പോൾ അത് ചരിത്രം തന്നെയായിരുന്നു. കാരണം റോളം​ഗ് ​ഗാരോസിലെ കളിമൺ കോർട്ടിൽ നദാലിന്റെ അപൂർവ തോൽവികളിലൊന്നായിരുന്നു അത്.

Novak Djokovic ends Rafael Nadal's perfect record in French Open semi-finalsപതിമൂന്ന് തവണ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട നദാൽ ഫ്രഞ്ച് ഓപ്പണിൽ ഒരു മത്സരം തോൽക്കുന്നത് മൂന്നാം തവണ മാത്രമാണ്. ഫ്രഞ്ച് ഓപ്പണിൽ നദാലിനെതിരെ ഒരു സെറ്റ് നേടുന്നതുപോലും എതിരാളികളെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2015നുശേഷം ഫ്രഞ്ച് ഓപ്പണിൽ നദാലിനെ ഒന്നിലേറെ തവണ തോൽപ്പിക്കുകയും ഒന്നിലേറെ സെറ്റു നേടുകയും ചെയ്ത ഒരേയൊരു താരം ജോക്കോവിച്ചാണ്.

സെമിയില ആദ്യ സെറ്റ് കൈവിട്ടിട്ടും നദാലിനെതിരെ ജയിച്ചു കയറി എന്നത് ജോക്കോവിച്ചിന്റെ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ ആദ്യ സെറ്റ് ജയിച്ചശേഷം നദാൽ ഒരു മത്സരം തോൽക്കുന്നത്. ഫ്രഞ്ച് ഓപ്പണിൽ കളിച്ച 108 മത്സരങ്ങളിൽ‌ നദാലിന്റെ മൂന്നാം തോൽവി മാത്രമാണ് ഇന്നലത്തേത്‌.

Novak Djokovic ends Rafael Nadal's perfect record in French Open semi-finalsഫ്രഞ്ച് ഓപ്പണിൽ സെമിയിലെത്തിയശേഷം നദാൽ തോൽക്കുന്നതും ഇതാദ്യമായാണ്. മുമ്പ് 13 തവണ സെമിയിലെത്തിയപ്പോഴും നദാൽ ജയിച്ചിരുന്നു. ഇന്നലത്തെ ജയത്തോടെ ഏറ്റവും കൂടുതൽ ​ഗ്രാൻസ്ലാം ഫൈനലുകൾ കളിക്കുന്ന താരമെന്ന റെക്കോർഡിൽ ജോക്കോവിച്ച് നദാലിനെ മറികടന്നു. ജോക്കോവിച്ചിന്റെ 29-ാം ​ഗ്രാൻസ്ലാം ഫൈനലാണിത്. 31തവണ ​ഗ്രാൻസ്ലാം ഫൈനൽ കളിച്ചിട്ടുള്ള ഫെഡററാണ് ജോക്കോയുടെ മുന്നിലുളളത്.

ഇന്നലത്തെ ജയത്തോടെ നദാലിനെതിരായ പോരാട്ട വിജയങ്ങളിൽ 30-28ന് ജോക്കോവിച്ച് മുമ്പിലെത്തുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios