സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് ധോണി; കാരണമറിഞ്ഞാല്‍ കയ്യടിക്കും
വെള്ളിയാഴ്‌ചയാണ് റാഞ്ചി സ്റ്റേഡിയത്തില്‍ മൂന്നാം ഏകദിനം നടക്കുന്നത്. ഹോം വേദിയിലെ ധോണിയുടെ അവസാന മത്സരമായേക്കും ഇതെന്നാണ് വിലയിരുത്തല്‍.
റാഞ്ചി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ താരം ധോണിയാണ്. സ്റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ അറിയപ്പെടുന്നത് റാഞ്ചിക്കാരനായ എം എസ് ധോണിയുടെ പേരിലാണ്. എന്നാല്‍ ഈ പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചതായാണ് വാര്‍ത്തകള്‍.
പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിച്ചിരുന്നു. എന്നാല്‍ 'വീട് സ്വയം ഉദ്ഘാടനം ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം' എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിസ് ചക്രബര്‍ത്തി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് സ്റ്റേഡിയത്തിലെ പവലിയന് ധോണിയുടെ പേര് നല്‍കാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്.
വെള്ളിയാഴ്‌ചയാണ് ഈ സ്റ്റേഡിയത്തില്‍ മൂന്നാം ഏകദിനം നടക്കുന്നത്. ഹോം വേദിയില്‍ ധോണിയുടെ അവസാന മത്സരമായേക്കാം ഇതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ധോണിക്കായി പ്രത്യേകിച്ച് പരിപാടികളൊന്നും സ്റ്റേഡിയത്തില്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിട്ടില്ല.