ഋഷഭ് പന്തിനെ ഒഴിവാക്കി ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മൈക്ക് ഹസി

ക്രിക് ബസിനായി ഹസി തെരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ ഓപ്പണര്‍മാരായി എത്തുന്നത് ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാണ്.

ICC World Cup 2019 No place for Rishabh Pant in Mike Husseys World Cup squad
Author
Mumbai, First Published Mar 2, 2019, 10:39 PM IST

മുംബൈ: യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഒഴിവാക്കി ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്ക് ഹസി. ഋഷഭ് പന്തിന് പകരം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടിമിലില്ലാത്ത ദിനേശ് കാര്‍ത്തിക്കിനെയാണ് ഹസി ഇന്ത്യയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ക്രിക് ബസിനായി ഹസി തെരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ ഓപ്പണര്‍മാരായി എത്തുന്നത് ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാണ്. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ അംബാട്ടി റായിഡുവാണ് നാലാം നമ്പറില്‍. ധോണിയും കേദാര്‍ ജാദവും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇറങ്ങുന്നു.

പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയെത്തുമ്പോള്‍ റിസ്റ്റ് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും അന്തിമ ഇലവനിലുണ്ട്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് ടീമിലെ പേസര്‍മാര്‍. മുഹമ്മദ് ഷമിയാണ് 15 അംഗ ടീമിലെ മൂന്നാം പേസര്‍. മൂന്നാം ഓപ്പണറായി കെ എല്‍ രാഹുലിനെയും മധ്യനിരയിലെ പകരക്കാരനായി ദിനേശ് കാര്‍ത്തിക്കിനെയും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെയും ഹസി 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios