ജസ്പ്രീത് ബുംറക്ക് ഹോങ്കോംഗില്‍ നിന്നൊരു എതിരാളി

ചുരുങ്ങിയ കാലം കൊണ്ട് ലോക ക്രിക്കറ്റില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ബുംറക്ക് ഇപ്പോള്‍ ഹോങ്കോംഗില്‍ നിന്നൊരു എതിരാളി എത്തിയിരിക്കുകയാണ്. ബുംറയുടെ ബൗളിംഗ് ആക്ഷന്‍ അതുപോലെ അനുകരിക്കുന്ന 13കാരനാണ് കക്ഷി.

Hong Kong Youngster Replicates Jasprit Bumrahs Bowling Action
Author
HongKong, First Published Mar 5, 2019, 1:31 PM IST

ഹോങ്കോംഗ്: പരിമിത ഓവര്‍ ക്രിക്കറ്റില്‍ വേഗം കൊണ്ടും കൃത്യത കൊണ്ടും സവിശേഷമായ ബൗളിംഗ് ആക്ഷന്‍ കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയ ബുംറ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ടെസ്റ്റിലും വരവറിയിച്ചു കഴിഞ്ഞു.

ചുരുങ്ങിയ കാലംകൊണ്ട് ലോക ക്രിക്കറ്റില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ബുംറക്ക് ഇപ്പോള്‍ ഹോങ്കോംഗില്‍ നിന്നൊരു എതിരാളി എത്തിയിരിക്കുകയാണ്. ബുംറയുടെ ബൗളിംഗ് ആക്ഷന്‍ അതുപോലെ അനുകരിക്കുക്ക 13കാരനാണ് കക്ഷി. ഹോങ്കോംഗിലെ അണ്ടര്‍ 13 ലീഗിലാണ് കൊച്ചു ബുംറയുടെ പന്തേറ്. ഹോങ്കോംഗ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുത്തത്.

Follow Us:
Download App:
  • android
  • ios