വിരാട് കോലി പോലും നമിക്കും; ഹാഷിം അംലയുടെ ഈ റെക്കോര്‍ഡുകള്‍ക്ക് മുന്നില്‍
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2000, 3000, 4000, 5000, 6000, 7000 റണ്‍സ് തികച്ച ബാറ്റ്സ്മാനാണ് അംല. ഇതെല്ലാം കോലിയുടെ നേട്ടത്തെ മറികടന്നായിരുന്നു എന്നാണ് പ്രത്യേകത.
ജൊഹാനസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റില്‍ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ കളിക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പല റെക്കോര്‍ഡുകളും ആദ്യം തകര്‍ക്കുന്നത് വിരാട് കോലിയായിരിക്കും. എന്നാല്‍ കോലിയുടെ റെക്കോര്‍ഡും തകര്‍ക്കാന്‍ ഒരാളുണ്ടായിരുന്നു. അത് ഇന്നലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഹാഷിം അംലയായിരുന്നു. 11 വര്‍ഷത്തെ രാജ്യാന്തര കരിയറില്‍ അംല സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ക്ക് മുന്നില്‍ കോലി പോലും രണ്ടാമനായി എന്ന് പറയുമ്പോള്‍ തന്നെ അംലയുടെ മികവ് അറിയാം.
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2000, 3000, 4000, 5000, 6000, 7000 റണ്‍സ് തികച്ച ബാറ്റ്സ്മാനാണ് അംല. ഇതെല്ലാം കോലിയുടെ നേട്ടത്തെ മറികടന്നായിരുന്നു എന്നാണ് പ്രത്യേകത. ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി(27) നേടിയ ബാറ്റ്സ്മാനും അംലയാണ്.
രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 50 സെഞ്ചുറികള്‍ എന്ന നേട്ടം കോലിക്കൊപ്പം അംല പങ്കിടുന്നു. 348 ഇന്നിംഗ്സുകളില്‍ നിന്നാണ് അംലയും കോലിയും ഈ നേട്ടത്തിലെത്തിയത്. 376 ഇന്നിംഗ്സുകളില്‍ നിന്ന് 50 സെഞ്ചുറികള്‍ പിന്നിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് ഇരുവരും മറികടന്നത്.
2015ലെ ലോകകപ്പില്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം 247 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായ അംല ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ കൂട്ടുക്കെട്ടിന്റെ ഭാഗമായി. 2017ല്‍ ക്വിന്റണ്‍ ഡീ കോക്കിനൊപ്പം 282 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അംല ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ കൂട്ടകെട്ടിലും ഭാഗമായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഏക ബാറ്റ്സ്മാനും അംലയാണ്. 2012ല്‍ ഇംഗ്ലണ്ടിനെതിരെ ആണ് അംല പുറത്താകാതെ 311 റണ്‍സടിച്ചത്.
181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 8113 റണ്‍സാണ് അംലയുടെ നേട്ടം. 124 ടെസ്റ്റില്‍ നിന്ന് 46.64 ശരാശരിയില്‍ 28 സെഞ്ചുറി അടക്കം 9282 റണ്‍സും