ക്രിസ്റ്റ്യൻ എറിക്സൺ എന്ന ഡെൻമാർക്കിന്റെ സൂപ്പർമാൻ

എറിക്സന് വൈദ്യസഹായം നൽകുമ്പോൾ ചുറ്റും മനുഷ്യമതിൽ തീർത്ത് അദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിച്ച ഡെൻമാർക്ക് താരങ്ങളും എറിക്സണ് ​ഗ്രൗണ്ടിൽ വൈദ്യസഹായം നൽകുമ്പോൾ അത് സൂം ചെയ്ത് കാണിക്കാതിരിക്കുകയും  കുഴഞ്ഞുവീഴുന്ന ദൃശ്യം റീപ്ലേ ചെയ്യാതിരിക്കുകയും ചെയ്ത മാധ്യമങ്ങളും മഹത്തായ മാതൃക കാട്ടി.

 

Euro 2020 Christian Eriksen the Super man of Denmark
Author
Copenhagen, First Published Jun 13, 2021, 12:13 AM IST

കോപ്പൻഹേ​ഗൻ: ഇഞ്ചുറി ടൈമിലെ മരണക്കളിപോലെ ആശങ്കയുടെയും പ്രാർഥനകളുടെയും നിമിഷങ്ങൾക്കൊടുവിൽ ആശുപത്രിയിൽ നിന്ന്  ക്രിസ്റ്റ്യൻ എറിക്സന്റെ നിലമെച്ചപ്പെട്ടുവെന്ന ആശ്വാസവാർത്ത എത്തിയപ്പോൾ ശ്വാസംനേരെ വീണത് കായികലോകത്തിനുകൂടിയായിരുന്നു. യുറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെയാണ് ഡെൻമാർക്കിന്റെ പത്താം നമ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ ​ഗ്രൗണ്ട‍ിൽ കുഴഞ്ഞുവീണത്.

Euro 2020 Christian Eriksen the Super man of Denmarkതങ്ങളുടെ എല്ലാം എല്ലാമായ എറിക്സന്റെ അപ്രതീക്ഷിത പതനത്തിൽ ആദ്യമൊന്ന് പകച്ചുപോയ സഹതാരങ്ങൾ പിന്നീട് അദ്ദേഹത്തിന് ചുറ്റും മനുഷ്യമതിലൊരുക്കി കാവൽ നിന്നു. സംഭവത്തിന്റെ ​ഗൗരവം മനസിലാക്കി എറിക്സണടുത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപമുണ്ടായിരുന്ന ഫിൻലൻഡ് ടീമിന്റെ മെഡിക്കൽ സംഘമായിരുന്നു. പിന്നീട് ഡെൻമാർക്കിന്റെ മെഡിക്കൽ സംഘവുമെത്തി എറിക്സണ് കൃത്രിമ ശ്വാസവും സിപിആറും ഇലക്ട്രിക് ഷോക്കും നൽകി ജീവൻ മുറുകെ പിടിച്ചു. മെഡിക്കൽ സംഘത്തിന്റെ കൃത്യമായ ഇടപെടലും ആരാധകരുടെ പ്രാർഥനയുമാണ് ഡെൻമാർക്കിന്റെ എല്ലാം എല്ലാമായ എറിക്സണെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ആശങ്കയുടെ 45 മിനിറ്റുകൾക്കുശേഷമാണ് ആശുപത്രിയിൽ നിന്ന് ആ ആശ്വാസവാർത്തയെത്തിയത്. എറിക്സന് വൈദ്യസഹായം നൽകുമ്പോൾ ചുറ്റും മനുഷ്യമതിൽ തീർത്ത് അദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിച്ച ഡെൻമാർക്ക് താരങ്ങളും എറിക്സണ് ​ഗ്രൗണ്ടിൽ വൈദ്യസഹായം നൽകുമ്പോൾ അത് സൂം ചെയ്ത് കാണിക്കാതിരിക്കുകയും  കുഴഞ്ഞുവീഴുന്ന ദൃശ്യം റീപ്ലേ ചെയ്യാതിരിക്കുകയും ചെയ്ത മാധ്യമങ്ങളും മഹത്തായ മാതൃക കാട്ടി.

അണ്ടർ 17 ടീമിനായി നടത്തിയ അത്ഭുതപ്രകടനങ്ങളുടെ മികവിൽ 2010ലെ ലോകപ്പിൽ ഡെൻമാർക്ക് കുപ്പായത്തിൽ അരങ്ങേറുമ്പോൾ 18കാരനായ എറിക്സൺ ആ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.കരിയറിന്റെ ആരംഭകാലത്തെ ഡെൻമാർക്കിന്റെ സൂപ്പർ താരമായിരുന്ന മൈക്കൽ ലൗഡ്രൂപ്പമായി താരതമ്യം ചെയ്യപ്പെട്ട എറിക്സൺ അദ്ദേഹത്തിന്റെ പത്താം നമ്പർ ജേഴ്സിയിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പിൻമുറക്കാരനുമായി. കഴിഞ്ഞ ലോകകപ്പിൽ ഡെൻമാർക്കിനെ പ്രീ ക്വാർട്ടറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് എറിക്സണായിരുന്നു. പ്രീ ക്വാർട്ടറിൽ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് മുന്നിൽ ഷൂട്ടൗട്ടിലാണ് ഡെൻമാർക്ക് വീണത്.

അയാക്സിലൂടെ തുടക്കമിട്ട ക്ലബ്ബ് കരിയർ 2014ലെ ലോകകപ്പിനുശേഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീമായ ടോട്ടനം ഹോട്സപറിലേക്ക് കൂടു മാറി. ടോട്ടനത്തിനായുള്ള അരേങ്ങറ്റ സീസണിൽ തന്നെ എറിക്സൺ ക്ലബ്ബിന്റെ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

Euro 2020 Christian Eriksen the Super man of Denmarkഏഴ് വർഷം നീണ്ട ടോട്ടനം കരിയറിൽ 2016-2017 സീസണിലും എറിക്സൺ ക്ലബ്ബിന്റെ ഏറ്റവും മികച്ച കളിക്കാരനായി  2017-2018 സീസണിലെ പിഎഫ്എ ടീമിലേക്കും എറിക്സൺ തെരഞ്ഞെടുക്കപ്പെട്ടു. 2018-2019 സീസണിൽ 10 അസിസ്റ്റുകൾ നൽകിയ എറിക്സൺ ഡേവിഡ് ബെക്കാമിനുശേഷം തുടർച്ചയായി നാല് പ്രീമിയർ ലീ​ഗ് സീസണുകളിൽ 10 അസിസ്റ്റുകൾ നൽകുന്ന ആദ്യ താരമായി.

കഴിഞ്ഞ സീസണിൽ ഇന്റർമിലാനിലേക്ക് കൂടുമാറിയ എറിക്സൺ സീരിയ എയിൽ അവരെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഡെൻമാർക്കിനായി 108 മത്സരങ്ങളിൽ 36 ​ഗോളുകൾ നേടിയിട്ടുള്ള എറിക്സൺ അഞ്ച് തവണ ഡെൻമാർക്കിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

Follow Us:
Download App:
  • android
  • ios