നഗ്നയായി സാറാ ടെയ്‌ലറുടെ ഫോട്ടോ ഷൂട്ട്; കാരണമറിഞ്ഞാല്‍ ആരും കൈയടിക്കും

വ്യക്തി ജീവിതത്തില്‍ ഉത്‌ക്കണ്‌ഠയും, മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിട്ടുള്ള സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയണ്. വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രമാണ് മാഗസിനുവേണ്ടി ഷൂട്ട് ചെയ്തത്.

England women's cricketer Sarah Taylor bares it all for a social cause
Author
London, First Published Aug 15, 2019, 10:17 PM IST

ലണ്ടന്‍: സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാഗസിനില്‍ നഗ്നയായി ഫോട്ടോക്ക് പോസ് ചെയ്ത് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍. 'വുമന്‍സ് ഹെല്‍ത്ത്' എന്ന ആരോഗ്യ മാഗസിന്റെ ഫോട്ടോ ഷൂട്ടിനായാണ് വനിതാ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയായ വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ നഗ്നയായി പോസ് ചെയ്തത്. വനിതകളുടെ മാനസികാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോ ഷൂട്ട്.

വ്യക്തി ജീവിതത്തില്‍ ഉത്‌ക്കണ്‌ഠയും, മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിട്ടുള്ള സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയണ്. വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രമാണ് മാഗസിനുവേണ്ടി ഷൂട്ട് ചെയ്തത്. ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ സാറ തന്നെ ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു.

എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതൊരു അത്ഭുതമായിരിക്കും. കാരണം ഇങ്ങനെയൊരു ഫോട്ടോക്കായി പോസ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്‍പം പ്രശ്നമുള്ള കാര്യമാണ്. എന്നാല്‍ ഈ ചിത്രത്തിനായി പോസ് ചെയ്യാനായതില്‍ ഇപ്പോള്‍ എനിക്ക് അഭിമാനമുണ്ട്. വുമന്‍സ് ഹെല്‍ത്ത് മാഗസിനോട് നന്ദിയും. എന്റെ ശരീരവുമായി ബന്ധപ്പെട്ട് എല്ലായ്പ്പോഴും ഞാന്‍ പ്രശ്നത്തിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു ചിത്രത്തിന് പോസ് ചെയ്യാനായി എനിക്ക് മാനസികമായി ഒട്ടേറെ വെല്ലുവിളികളെ മറികടക്കേണ്ടിവന്നു. എന്നാല്‍ ഈ ചിത്രത്തിന് പോസ് ചെയ്തതോടെ ഞാന്‍ കൂടുതല്‍ കരുത്തയായിരിക്കുന്നു. എല്ലാ സ്ത്രീകളും സുന്ദരികളാണെന്ന് മറക്കാതിരിക്കുക. ചിത്രത്തിന്റെ അടിക്കുറിപ്പായി സാറ എഴുതി.

Follow Us:
Download App:
  • android
  • ios