പി വി സിന്ധുവിനെ വിവാഹം കഴിക്കണം, അനുവാദം നല്‍കിയില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകും; ജില്ലാ കലക്ടര്‍ക്ക് പരാതിയുമായി 70-കാരന്‍

വിവാഹം കഴിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നില്ലെങ്കില്‍ താന്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കുമെന്നും മലൈസ്വാമി പരാതിയില്‍ പറയുന്നു

70-year-old wants to marry PV Sindhu, files petition
Author
Chennai, First Published Sep 17, 2019, 6:46 PM IST

ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്നും വ്യക്തമാക്കി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി 70കാരന്‍. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ മലൈസ്വാമിയാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തനിക്ക് 16 വയസു മാത്രമെ ആയിട്ടുള്ളുവെന്നും മലൈസ്വാമി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം കഴിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നില്ലെങ്കില്‍ താന്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കുമെന്നും മലൈസ്വാമി പരാതിയില്‍ പറയുന്നു. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനുള്ള കലക്ടറുടെ പ്രതിവാര പരിപാടിക്കിടെയാണ് മലൈസ്വാമി പരാതിയുമായി എത്തിയത്.

സിന്ധുവിന്റെ ചിത്രം പതിച്ചുള്ള പരാതിയുമായാണ് മലൈസ്വാമി കലക്ടറേറ്റില്‍ എത്തിയത്. താന്‍ ഏപ്രില്‍ 2004ല്‍ ആണ് ജനിച്ചതെന്നും തനിക്ക് യഥാര്‍ത്ഥത്തില്‍ 16 വയസെ ആയിട്ടുള്ളുവെന്നും പരാതിയില്‍ പറയുന്നു. സിന്ധുവിന്റെ വളര്‍ച്ചയില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും സിന്ധുവിനെ ജീവിത പങ്കാളിയാക്കണമെന്നാണ് ആഗ്രഹമെന്നും ഇയാള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios