'വീട് പണി തീരും മുന്‍പ് മരിച്ചു പോകുമെന്ന് കരുതി', ബുദ്ധിമുട്ടിച്ച രോഗാവസ്ഥയെക്കുറിച്ച് ഗ്ലാമി ഗംഗ

തന്നെ ഭയപ്പെടുത്തിയ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രമുഖ യുട്യൂബര്‍

youtuber glamy ganga about the ibs she faced

യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ വ്‌ളോഗര്‍ ആണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്‌സുകളും മേക്കപ്പ് സംബന്ധപ്പെട്ട കാര്യങ്ങളുമൊക്കെയാണ് ഗംഗ തന്റെ യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവെക്കാറുള്ളതെങ്കിലും ഇടയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ഫോളോവേഴ്‌സിനെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ സമീപകാലത്ത് തന്നെ ഏറെ ബുദ്ധിമുട്ടിച്ച ഒരു രോഗാവസ്ഥയെക്കുറിച്ച് പറയുകയാണ് ഗ്ലാമി ഗംഗ.

"പാടുകളൊന്നും ഇല്ലായിരുന്ന മുഖത്ത് പെട്ടന്ന് കുറേ കുരുക്കള്‍ വന്നപ്പോള്‍ മേക്കപ്പ് പ്രൊഡക്ടുകള്‍ ഒന്നും ഉപയോഗിക്കാതെ ശ്രദ്ധിച്ചു. ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടപ്പോള്‍ പല മേക്കപ്പ് സാധനങ്ങളും മുഖത്ത് പരീക്ഷിക്കുന്നത് കൊണ്ടാവും എന്ന് അവര്‍ പറഞ്ഞു. മേക്കപ്പ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറച്ചുനോക്കി. പക്ഷെ കുരുക്കളുടെ കാര്യത്തില്‍ ഒരുമാറ്റവും വന്നില്ല. ആദ്യം കവിളില്‍ മാത്രം വന്നിരുന്ന കുരുക്കള്‍ പിന്നീട് മുഖം നിറയെ വരാന്‍ തുടങ്ങി. വയറിന് വല്ലാത്ത വേദനയും അസ്വസ്ഥതകളും തുടങ്ങി. ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ. പച്ചവെള്ളം കുടിച്ചാല്‍ പോലും വയറ് വീര്‍ക്കും. ഭയങ്കര ക്ഷീണം. എന്ത് കഴിച്ചാലും അതുപോലെ ടോയ്‍ലറ്റില്‍ പോകുന്ന അവസ്ഥ. ശരീരികമായി തീരെ ക്ഷീണിച്ചു. ഒരിക്കല്‍ ടോയ്‍ലറ്റില്‍ പോയപ്പോള്‍ രക്തം കണ്ടു. അതോടെ പേടിയായി."

"കാന്‍സര്‍ ആണെന്ന് ഞാന്‍ സ്വയം ഉറപ്പിച്ചു. എന്റെ ശോക ഭാവം കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. അവനെന്നെ കളിയാക്കി, പോയി ഒരു ഗാസ്ട്രോ എന്‍ട്രോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. ആദ്യം മടിച്ചുവെങ്കിലും പിന്നീട് ഞാന്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് ശരിക്കും എനിക്ക് എന്താണ് പ്രശ്‌നം എന്ന് മനസ്സിലായത്."

"എനിക്ക് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) എന്ന രോഗാവസ്ഥയായിരുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട കുടലിനെ ഞാന്‍ 54 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചതിന്‍റെ അനന്തരഫലം. പഴങ്ങള്‍, പച്ചക്കറികള്‍, പ്രെോ ബയോട്ടിക് ആയിട്ടുള്ള ആഹാരം ഇവയൊക്കെ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് ശരിയാവും. ഇപ്പോള്‍ ഡയറ്റ് എല്ലാം കണ്‍ട്രോള്‍ ചെയ്താണ് മുന്നോട്ട് പോകുന്നത്" - ഗ്ലാമി ഗംഗ പറയുന്നു

ALSO READ : വിദേശ യാത്രയിലെ ചിത്രങ്ങളുമായി ജിപിയും ഗോപികയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios