'രാജാവിനെ പറഞ്ഞാൽ പ്ലാൻഡ് അറ്റാക്ക്, മകളെയും വിടില്ല, കാസ്റ്റ് പറഞ്ഞും കമന്റിടുന്നവർ'; യുട്യൂബർ രേവതി

തന്റെ മകളേ പോലും വെറുതെ വിടാതെ കമന്റ് ചെയ്യുന്നവരുണ്ടെന്ന് രേവതി പറയുന്നു.  

youtuber Bigg boss mallu talks revathy says she faces cyber attack from show fans nrn

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് സീസൺ ആറ് തുടങ്ങാൻ പോകുകയാണ്. ഇനി മൂന്ന് ദിവസം മാത്രമാണ് ഷോ തുടങ്ങാൻ ബാക്കിയുള്ളത്. ഇതിനോടകം മത്സരാർത്ഥികളുടെ ലിസ്റ്റുകൾ തകൃതിയായി ​ബി​ഗ് ബോസ് പേജുകളിൽ നിറഞ്ഞു കഴിഞ്ഞു. വിവിധ മേഖലകളിൽപ്പെട്ടവർ ഇക്കൂട്ടത്തിൽ ഉണ്ടാകും. 

ഷോയെ കുറിച്ച് കഴിഞ്ഞ ആറ് വർഷമായി റിവ്യു പറഞ്ഞ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ആളാണ് യുട്യൂബർ രേവതി. സീസൺ ആറ് തുടങ്ങാനിരിക്കെ തനിക്ക് വരുന്ന മോശം കമന്റുകളെയും പ്ലാൻഡ് അറ്റാക്കിനെയും കുറിച്ച് തുറന്നു പറയുകയാണ് രേവതി. സൈന സൗത്ത് പ്ലസ് എന്ന് യുട്യൂഹബ് ചാനലിനോട് ആണ് രേവതിയുടെ പ്രതികരണം. തന്റെ മകളേ പോലും വെറുതെ വിടാതെ കമന്റ് ചെയ്യുന്നവരുണ്ടെന്ന് രേവതി പറയുന്നു.  

മലയാളത്തിന് ഇത് 'ചാകര', 15ല്‍ അഞ്ചും മോളിവുഡിന് സ്വന്തം ! ഇതുവരെ പണം വാരിയ ഇന്ത്യന്‍ സിനിമകള്‍

"എനിക്ക് ഒത്തിരി ഓൺലൈൻ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. സീസൺ മൂന്നിലൊക്കെ മെയിൽ ആയച്ച് ഭീഷണി ഉണ്ടായി. ആദ്യമൊക്കെ ഇതെന്താ ഇങ്ങനെ എന്ന് എനിക്ക് തോന്നിയിരുന്നു. ഇത്രയ്ക്ക് വേണ്ടി പറയാൻ ഞാൻ ഒന്നും പറയുന്നില്ല. അത് ചെയ്യേണ്ടിയിരുന്നില്ല അല്ലെങ്കിൽ അത് ചെയ്തില്ല എന്നെ പറയാറുള്ളൂ. ചിലർ മത്സരാർത്ഥികളെ അന്തമായി സനേഹിച്ചിട്ട് കമന്റ് ഇടും. എന്റെ മോളെ വരെ പറയുന്നവരുണ്ട്. കാസ്റ്റ് വരെ എടുത്തിട്ടാണ് കമന്റ് ചെയ്യുന്നത്. ഞാൻ ഇതൊന്നും ആലോചിക്കുന്നത് പോലും ഇല്ല. പക്ഷേ അങ്ങനെ ആക്കാൻ വേണ്ടി കുറച്ച് പേരുണ്ട്. പേയ്ഡും ക്രിയേറ്റഡ് ആയിട്ടുള്ളതും വരുന്നുണ്ട്. ഭയങ്കര ഫാൻ ഫോളോവിങ്ങുമായി ഒരാൾ രാജാവായി. അയാൾ എന്തെങ്കിലും ഒരു തെറ്റ് ചെയ്തു. അത് തെറ്റായി എന്ന് പറഞ്ഞാൽ പിന്നെ ഞാൻ മറ്റേ ആളുടെ വശമായെന്ന് പറയും. പ്ലാൻഡ് അറ്റാക്ക് നടക്കും. ഉടനെ വാട്സാപ്പിൽ മെസേജുകൾ വരും കൂട്ടമായി വന്ന് അറ്റാക്ക് ചെയ്യുന്നവരുമുണ്ട്. ഫാൻസുള്ള എല്ലാവർക്കും ഇങ്ങനെ വരാറുണ്ട്. ഈ സീസണിലും വരും. പ്രത്യേകിച്ച് രാജാക്കന്മാർ ഉണ്ടെങ്കിൽ. എല്ലാം പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്", എന്നാണ് രേവതി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios