'രാവിലെ ഉറക്കം ഉണര്‍ന്നത് തന്നെ ബോംബ് സ്ഫോടനങ്ങളിലേക്ക്': ഇസ്രയേല്‍ അനുഭവം വിവരിച്ച് നുഷ്രത്ത് ബറൂച്ച

എന്നാല്‍‌ ശനിയാഴ്ച ഞാന്‍ ഉറങ്ങിയെഴുന്നേറ്റത് തലേ ദിവസത്തെ ആ ആഘോഷത്തിലേക്ക് ആയിരുന്നില്ല. തുടര്‍ച്ചയായി ബോംബ് സ്ഫോടനങ്ങള്‍ കേട്ടാണ് ഉറക്കം ഉണര്‍ന്നത് തന്നെ. എങ്ങും അപാത്ത് സൈറനായിരുന്നു. വലിയ ഭീതിയാണ് ഉണ്ടാക്കിയത്.

Woke Up To Sounds Of Bombs Nushrratt Bharuccha Finally Breaks Daunting Time In Israel vvk

ദില്ലി: ഇസ്രയേലും  ഹമാസും തമ്മിലുള്ള സംഘർഷം നടക്കുന്നതിനിടയില്‍ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. 39-ാമത് ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി ഇസ്രയേലില്‍ എത്തിയതായിരുന്നു ബോളിവുഡ് താരം. നുഷ്രത്ത് ബറൂച്ച പിന്നീട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുകയും നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഇസ്രയേലില്‍ അനുഭവിച്ച കാര്യങ്ങള്‍ തുറന്നു പറയുകയാണ് താരം. 

'എന്‍റെ ജീവനുള്ളടുത്തോളം നടുക്കമായി കഴിഞ്ഞ വാരം എന്‍റെ ഓര്‍മ്മയിലുണ്ടാകും. പലതരം വികാരങ്ങളാല്‍ സംഭവബഹുലമായിരുന്നു ആ മണിക്കൂറുകള്‍. അവസാനത്തെ 36 മണക്കൂറുകള്‍ എന്‍റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഭയപ്പെടുത്തുന്ന കാര്യമാണ്. ഒക്ടോബര്‍ 3നാണ് ഞാനും എന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാവും, സ്റ്റെലിസ്റ്റും ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി അവിടെ എത്തിയത്. അവിടെ എന്‍റെ പുതിയ ചിത്രം അകേലിയുടെ സ്ക്രീനിംഗ് ഉണ്ടായിരുന്നു. 

എന്‍റെ ഇസ്രയേലി സുഹൃത്തുക്കള്‍ക്കൊപ്പം അവിടുത്തെ പ്രധാന സ്ഥലങ്ങള്‍ എല്ലാം ചുറ്റി കണ്ടു. ജറുസലേം, ജാഫ, ചാവുകടല്‍. അവസാനം എന്‍റെ സിനിമ സംഘത്തിനൊപ്പം ഒക്ടോബര്‍ ആറിന് ഡിന്നറോടെ യാത്ര അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. 

എന്നാല്‍‌ ശനിയാഴ്ച ഞാന്‍ ഉറങ്ങിയെഴുന്നേറ്റത് തലേ ദിവസത്തെ ആ ആഘോഷത്തിലേക്ക് ആയിരുന്നില്ല. തുടര്‍ച്ചയായി ബോംബ് സ്ഫോടനങ്ങള്‍ കേട്ടാണ് ഉറക്കം ഉണര്‍ന്നത് തന്നെ. എങ്ങും അപാത്ത് സൈറനായിരുന്നു. വലിയ ഭീതിയാണ് ഉണ്ടാക്കിയത്. ഞങ്ങള്‍ എല്ലാം ഒരു ഷെല്‍ട്ടറിലേക്ക് മാറ്റപ്പെട്ടു. അത് താമസിച്ച ഹോട്ടലിന്‍റെ ബേസ്മെന്‍റിലായിരുന്നു. ഒടുക്കം ഞങ്ങള്‍ പതുക്കെയാണ് കാര്യം മനസിലാക്കിയത് ഇസ്രയേല്‍ ആക്രമിക്കപ്പെട്ടതാണ്. ഇത്തരം ഒരു അവസ്ഥ ആരും പ്രതീക്ഷിച്ചിരുന്നില്ല. 

ശരിക്കും ഭീകരത നടമാടുകയായിരുന്നു. എത്രയും വേഗത്തില്‍ ഇന്ത്യന്‍ എംബസിയില്‍ എത്തുക എന്നതായിരുന്നു ചിന്ത. ഇന്ത്യന്‍ എംബസി ഹോട്ടലില്‍ നിന്നും 2കിലോ മീറ്റര്‍ അകലെയാണ്. എന്നാല്‍ ഈ ദൂരം താണ്ടാനുള്ള ഒരു ഗതാഗത സംവിധാനവും നിലവില്‍ ഇല്ലായിരുന്നു. എങ്ങും വെടിവയ്പ്പും, ബോംബ് സ്ഫോടനങ്ങളും മാത്രമായിരുന്നു. ഹമാസ് ഭീകരര്‍ പല ഇസ്രയേല്‍ പ്രദേശങ്ങളിലും കടന്നുകയറിയിരിക്കുന്നു എന്ന് അപ്പോഴാണ് ഞങ്ങളെ അറിയിച്ചത്. ആളുകളെ അടക്കം വീട്ടില്‍ നിന്നും വലിച്ചിറക്കി അവര്‍ ബന്ദികളാക്കുന്നു. വെടിവയ്ക്കുന്നു. ചിലയിടത്ത് വാഹനങ്ങളെ വെടിവയ്ക്കുന്നു എന്നും മനസിലായി. ശരിക്കും വളരെ അപകടകരമായ അവസ്ഥയായി.

അതിനിടയില്‍ അന്ന് രാത്രി തിരിച്ച് ഇന്ത്യയിലേക്ക് ഞങ്ങള്‍ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം പറക്കില്ലെന്ന് മനസിലായി. ശരിക്കും യുദ്ധക്കളമായ ഒരു രാജ്യത്ത് പെട്ടിരിക്കുന്നു എന്ന യഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്കി. അത്തരം ഒരു അവസ്ഥയില്‍ എവിടുന്നെല്ലാം സഹായം പ്രതീക്ഷിക്കുന്നു അവരെയെല്ലാം വിളിച്ചു. എന്‍റെ സഹ താരമായ ഇസ്രയേലിയെ വിളിച്ചപ്പോഴാണ് രാജ്യം യുദ്ധത്തിലാണ് എന്ന് അറിഞ്ഞത്. പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിയവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് ഞങ്ങള്‍ക്ക് രക്ഷയായി.

യുദ്ധമേഖലയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളെന്ന നിലയിൽ ഞാന്‍ പലരോടും കടപ്പെട്ടിരിക്കുന്നു. ഞാൻ വീട്ടിലേക്ക് മടങ്ങി, എന്റെ കുടുംബത്തിനും എന്റെ പ്രിയപ്പെട്ടവർക്കും ഒപ്പം സുരക്ഷിതയായി ഇരിക്കുന്നു. എന്റെ ടീമിനെയും എന്നെയും സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സഹായിച്ചതിനും മാർഗനിർദേശത്തിനും ഇന്ത്യൻ സർക്കാരിനോടും ഇന്ത്യൻ എംബസിയോടും ഇസ്രായേൽ എംബസിയോടും ഞാൻ എന്നും നന്ദി സൂക്ഷിക്കുന്നു" -നുഷ്രത്ത് ബറൂച്ച  പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

നുഷ്രത്ത് ബറൂച്ചയുടെ നേതൃത്വത്തിലുള്ള ത്രില്ലർ ചിത്രമായ അഖേലി ഓഗസ്റ്റ് 25-നാണ് റിലീസായത്. ഇറാഖിനെ പശ്ചാത്തലമാക്കി, മരുഭൂമിയിൽ കുടുങ്ങിപ്പോയ സ്വന്തം കഴിവുകളാല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗത സംവിധായകൻ പ്രണയ് മേശ്രം സംവിധാനം ചെയ്യുന്ന ചിത്രം അന്താരാഷ്ട്ര വേദികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

'ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് കിട്ടുന്നു, മോദിയുടെ നാട്ടില്‍ നിന്നല്ലെ എന്ന് ചോദ്യവും'

വിജയിയെ കുറ്റം പറയരുത്, അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ്
 

Latest Videos
Follow Us:
Download App:
  • android
  • ios