'ദീപിക പദുക്കോണിന് തന്‍റെ നാലാമത്തെ ഭാര്യയാക്കുമായിരുന്നു' സഞ്ജയ് ദത്ത് പറഞ്ഞത് വീണ്ടും വൈറലാകുന്നു!

ദീപിക പദുക്കോണിനെക്കുറിച്ച് സഞ്ജയ് ദത്ത് നടത്തിയ പഴയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. 

When Sanjay Dutt said Deepika Padukone could have been his fourth wife viral again

മുംബൈ: ബോളിവുഡിലെ തിളങ്ങുന്ന താരമാണ് ദീപിക പദുക്കോൺ. 19-ാം വയസ്സിൽ ഹിന്ദി സിനിമയിലേക്ക് ഷാരൂഖിന്‍റെ നായികയായി എത്തിയ ദീപിക. പിന്നീട് കരുത്തുറ്റ വേഷങ്ങളിലൂടെ ബോളിവുഡില്‍ തന്‍റെ സാന്നിധ്യം ശക്തമാക്കി. രണ്‍വീര്‍ സിംഗിനെയാണ് ദീപിക വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ദുവ എന്ന മകള്‍ കഴിഞ്ഞവര്‍ഷമാണ് പിറന്നത്. എന്നാൽ ഒരിക്കൽ സഞ്ജയ് ദത്ത് ദീപികയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവെച്ചത് അറിയാമോ?.

റെഡ്ഡിറ്റിൽ  സഞ്ജയ് ദത്തിന്‍റെ പഴയ ഒരു അഭിമുഖത്തിന്‍റെ ഭാഗം ഉള്‍പ്പെടുന്ന ത്രെഡ് വൈറലായിരിക്കുകയാണ് ഇപ്പോള്‍. വൈറലായ പോസ്റ്റിൽ, ചോളി കേ പീച്ചേ ഇന്ന് ചിത്രീകരിച്ചാൽ ഏത് നടിക്ക് മാധുരി ദീക്ഷിതിന്‍റെ അടുത്തെത്താൻ കഴിയുമെന്ന് സഞ്ജയ്  ദത്തിനോട് ചോദ്യം വന്നു. താരം മറുപടി പറഞ്ഞു, ദീപിക പദുക്കോൺ... അവൾ സുന്ദരിയാണ്. ഞാൻ കുറച്ചുകൂടി ചെറുപ്പമായിരുന്നെങ്കിൽ അവൾ എന്‍റെ നാലാമത്തെ ഭാര്യയാകുമായിരുന്നു. എന്നായിരുന്നു മറുപടി. 

ഈ ത്രെഡ് വൈറലായതിന് പിന്നാലെ ഇതിന് താഴെ പലവിധ കമന്‍റുകളാണ് വരുന്നത്. “ഇത്രയും വലിയവരായ ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ തുറന്നുപറയുകയാണെങ്കില്‍ ശരിക്കും ഭയാനകമാണെന്ന് ഞാൻ കരുതുന്നു. അവർ പരസ്യമായി ഇത് തുറന്നുപറയുന്നവരാണെങ്കിൽ, അവർ സ്വകാര്യമായി എങ്ങനെയുള്ളവരാണെന്ന് ചിന്തിക്കുമ്പോള്‍ ഭയം വരുന്നു" ഒരു ഉപയോക്താവ് എഴുപതി. "നമ്മള്‍  സംസാരിക്കുന്നത് സഞ്ജയ് ദത്തിനെക്കുറിച്ചാണ്" എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.

“എൻ്റെ ദൈവമേ ഈ മനുഷ്യനും അദ്ദേഹത്തിന്‍റെ പ്രസ്താവനകളും പേടിപ്പിക്കുന്നതാണ്. ദീപിക ക്ഷമിക്കണം". ഒരാള്‍ പറഞ്ഞു. മറ്റൊരാള്‍ മുന്‍പ് സഞ്ജയ് ദത്ത് കൃതി സനോണിനെക്കുറിച്ച് കപില്‍ ശര്‍മ്മ ഷോയില്‍ ചില മോശം പരാമര്‍ശം നടത്തിയത് ഓര്‍മ്മിപ്പിച്ചു. 2018 ലെ അഭിമുഖം ആണെന്നും അന്ന് പിആര്‍ ഇന്നത്തെപ്പോലെ ശക്തമായിരുന്നില്ല എന്നാണ് മറ്റൊരാള്‍ പറ‍ഞ്ഞത്. അതേ സമയം ദീപികയെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത് ഒരു കോംപ്ലിമെന്‍റാണ് എന്ന് കരുതുന്നവരും കമന്‍റ് ചെയ്തിട്ടുണ്ട്. 

When Sanjay Dutt said Deepika could've been his 4th wife
byu/Glad-Ad5911 inBollyBlindsNGossip

അനുഷ്കയ്ക്കും കോലിയും നേരിട്ടത് വലിയ ഭീഷണി ; എന്നിട്ടും വിട്ടില്ല, ധീരമായ നീക്കം ആ സീരിസിന്‍റെ രണ്ടാം സീസണ്‍ !

ദീപിക പദുക്കോണിനെ അട്ടിമറിച്ച് മലയാളി താരം, സായ് പല്ലവിക്ക് വൻ കുതിപ്പ്, ബോളിവുഡിനെ ഞെട്ടിച്ച് തെന്നിന്ത്യ
 

Latest Videos
Follow Us:
Download App:
  • android
  • ios