'ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം', കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി ലക്ഷ്മി പ്രമോദ്
പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങൾ കൂടെ ചേർത്താണ് താരത്തിൻറെ പോസ്റ്റ്. മൂത്ത മകളോട് ആൺകുഞ്ഞാണ് എന്ന് പറയുമ്പോഴുള്ള സന്തോഷവും കാണാം.
തിരുവനന്തപുരം: സീരിയൽ പ്രേക്ഷകരുടെ ഇഷ്ട നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരതാരമാണ്മ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസമാണ് വീണ്ടും അമ്മയായതിൻറെ സന്തോഷം താരം പങ്കുവെച്ചത്. ഇപ്പോഴിതാ, കുഞ്ഞിനൊപ്പം ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. 'ഞങ്ങളുടെ സ്പെഷ്യൽ ദിവസം ഓർമ്മിക്കാൻ ഒരു റീൽ. രണ്ട് കുഞ്ഞ് കൈകളും കാലുകളും കൂടി, ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി. ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം' എന്നാണ് കുഞ്ഞിനെ പരിചയപ്പെടുത്തിയ വീഡിയോയിൽ താരം കുറിച്ചത്.
പ്രസവത്തിന് മുമ്പ് ഉള്ള ചിത്രങ്ങൾ കൂടെ ചേർത്താണ് താരത്തിൻറെ പോസ്റ്റ്. മൂത്ത മകളോട് ആൺകുഞ്ഞാണ് എന്ന് പറയുമ്പോഴുള്ള സന്തോഷവും കാണാം. സ്‌കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. അതേസമയം, കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗർണമിത്തിങ്കൾ, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളിൽ പെടുന്നതെന്നും ഇടവേളയെടുത്തതും.
ട്രോളായി മാറിയ വൈറല്‍ അഭിമുഖമാണ് പ്രശാന്തുമായുള്ള കല്ല്യാണത്തിലേക്ക് നയിച്ചത്: തുറന്ന് പറഞ്ഞ് ലെന