ശ്രദ്ധിച്ച് ഓടിക്ക്... കാറിലിരുന്ന് തിരുവനന്തപുരത്തെ ആരാധകരോട് വിജയ്- വീഡിയോ വൈറല്‍

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. 

vijay request kerala fans to drive bike carefully viral video vvk

തിരുവനന്തപുരം: തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.  വിജയ് നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി തിങ്കളാഴ്ച വൈകിട്ടാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. 

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്. വിജയ് അതിനിടയില്‍ കാറിന്‍റെ റൂഫ് വഴി ആരാധകരെ അഭിസംബോധന ചെയ്തു.

വിജയ് വിമാനതാവളത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്ന വഴിയിലെ വീഡിയോകള്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്. അതില്‍ ഒന്ന് ഇപ്പോള്‍ ശ്രദ്ധേയമാകുന്നുണ്ട്. വിജയിയുടെ കാറിനെ ഫോളോ ചെയ്ത് ടൂവീലറുകളില്‍ ആരാധകര്‍ എത്തിയിരുന്നു. കാറിന്‍റെ എല്ലാ ഭാഗത്ത് നിന്നും വന്ന ആരാധകരോട് മുന്നോട്ട് നോക്കി ശ്രദ്ധയോടെ ഓടിക്ക് എന്ന് വിജയ് നിര്‍ദേശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. 

14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു. മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്.

ആരാധക ആവേശം അതിരുകടന്നു; തിരുവനന്തപുരത്ത് വിജയ്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നു

ദളപതി തലസ്ഥാന മണ്ണിലിറങ്ങി; ആവേശം അണപൊട്ടി ഒഴുകി, വമ്പന്‍ സ്വീകരണം ഒരുക്കി വിജയ് ഫാന്‍സ്.!

Latest Videos
Follow Us:
Download App:
  • android
  • ios