'നിനക്ക് വല്ല പണിക്കും പോയ്ക്കൂടെ ഡാ'ന്ന് ചോദിച്ചിട്ടുണ്ട്; കളിയാക്കലുകളെ കുറിച്ച് ഉണ്ണിക്കണ്ണൻ

ആൾക്കാർ വിളിച്ച് പറ്റിക്കുന്നതാണ് തന്നെ ഏറെ വിഷമിപ്പിക്കുന്ന കാര്യമെന്നും ഉണ്ണിക്കണ്ണന്‍. 

vijay fan unnikannan about criticism and troll against him

താരങ്ങളോടുള്ള ആരാധന പലതരത്തിൽ ആളുകൾ പ്രകടിപ്പിക്കാറുണ്ട്. അത്തരം ആരാധകരുടെ വാർത്തകൾ ഏറെ ശ്രദ്ധനേടിയിട്ടുമുണ്ട്. അങ്ങനെയൊരു വിജയ് ആരാധകനാണ് ഉണ്ണിക്കണ്ണൻ. വിജയിയെ കാണാൻ കഴിഞ്ഞ ഏഴ് വർഷമായി മുടിയും താടിയും വെട്ടാതെ കാത്തിരിക്കുന്ന ഇയാളുടെ വാർത്ത മുൻപ് പലപ്പോഴും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. ചെന്നൈയിലെ വിജയിയുടെ വീടിന് മുന്നിൽ മണിക്കൂറുകളോളം പോയി നിന്ന ഉണ്ണിക്കണ്ണൻ ഏറെ വൈറലാകുകയും ചെയ്തിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ വലിയ തോതിൽ വിമർശനവും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. 

താൻ കേട്ട പഴികളെ കുറിച്ചും വിമർശനങ്ങളെ എങ്ങനെ നോക്കി കാണുന്നുവെന്നും പറയുകയാണ് ഉണ്ണിക്കണ്ണൻ. 'ഈ ആരാധനയൊക്കെ മാറ്റിവച്ച് വേറെ വല്ല പണിക്കും പൊയ്ക്കൂടെ ഡാന്ന് വരെ പലരും ചോദിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാനും കൂലിപ്പണിക്കും ഒക്കെ പോകുന്നൊരാളാണ് ഞാൻ. ഞാൻ എന്താണെന്ന് അറിയണമെങ്കിൽ മം​ഗലം ഡാമിൽ വരണം. മദ്യപിച്ചൊക്കെ നടക്കുന്ന മോശമായൊരാളാണ് ഞാൻ എങ്കിൽ നാട്ടുകാർ എനിക്കൊപ്പം നിൽക്കുമോ? എന്നെ അറിയാത്തവരാണ് വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നത്. ആരെന്ത് പറഞ്ഞാലും നമ്മൾ നമ്മളുടെ കാര്യം നോക്കുക. അത്രയെ ഉള്ളൂ. ആൾക്കാർ വിളിച്ച് പറ്റിക്കുന്നതാണ് എന്നെ ഏറെ വിഷമിപ്പിക്കുന്ന കാര്യം', എന്ന് ഉണ്ണിക്കണ്ണൻ പറയുന്നു. വെറൈറ്റി മീഡിയയോട് ആയിരുന്നു ഇയാളുടെ പ്രതികരണം. 

അല്ലു അർജുന് 300 കോടി, ഫഹദിന് ആദ്യഭാ​ഗത്തെക്കാൾ ഇരട്ടി, വിട്ടുകൊടുക്കാതെ രശ്മികയും; പുഷ്പ 2 പ്രതിഫല കണക്ക്

'പലരും വിളിച്ചിട്ട് എനിക്ക് കാശ് തരാം എന്നൊക്കെ പറഞ്ഞിരുന്നു. ഉണ്ണിക്കണ്ണന് എന്തിനാ കാശ്? എനിക്ക് കയ്യും കാലും ഉണ്ട്. നല്ല അസ്സലായി പണിയെടുക്കാൻ അറിയാം. കൈക്കോട്ട് പണി, കൂലിപ്പണി, കരിങ്കല്ല് പണി എല്ലാം അറിയാം. എനിക്ക് ആരുടെയും കാശ് വേണ്ട. ഞാൻ വിചാരിക്കാത്തത്ര കാശ് എനിക്ക് കിട്ടിയിട്ടുണ്ട്. അതൊന്നും ഞാൻ എടുത്തിട്ടില്ല. അർഹതപ്പെട്ടവർക്ക് കൊടുക്കുകയാണ് ചെയ്തത്. ഒരുനേരത്തെ ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരമാവില്ല ഒന്നും. എത്ര രൂപ എനിക്ക് കിട്ടിയാലും വീട്ടിൽ കൊടുക്കും. ഇപ്പോഴും അങ്ങനെ തന്നെയാണ്', എന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios