'പതിനാറു കൊല്ലമേ നീ ജീവിക്കൂ എന്ന് അറിഞ്ഞിരുന്നെങ്കില്‍..' ഫാത്തിമ വിജയ് ആന്‍റണിയുടെ കണ്ണീര്‍ കുറിപ്പ്
മകളുടെ വിയോഗത്തിന് ശേഷം വിജയ് ആന്‍റണി പതിവ് പോലെ വീണ്ടും സിനിമ പ്രമോഷനും മറ്റും ഇറങ്ങിയത് വാര്‍ത്തയായിരുന്നു.
ചെന്നൈ: നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ അടുത്തിടെ ഉണ്ടായ വിയോഗം വലിയ വാര്‍ത്തയായിരുന്നു. പതിനാറുകാരിയായ ജയ് ആന്‍റണിയുടെ മകള്‍ മീര മരണകാരണം ആത്മഹത്യയായിരുന്നു. ഒരു വര്‍ഷത്തോളമായി മാനസിക സമ്മര്‍ദ്ദത്തിന് ചികില്‍സയിലായിരുന്നു മീര. വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ തമിഴ് സിനിമ ലോകം തന്നെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയിരുന്നു.
മകളുടെ വിയോഗത്തിന് ശേഷം വിജയ് ആന്‍റണി പതിവ് പോലെ വീണ്ടും സിനിമ പ്രമോഷനും മറ്റും ഇറങ്ങിയത് വാര്‍ത്തയായിരുന്നു. എന്‍റെ വ്യക്തിഗത നഷ്ടം സിനിമപോലെ നൂറൂകണക്കിന് ആളുകള്‍ പണിയെടുത്ത ഒരു പ്രസ്ഥാനത്തെ ബാധിക്കരുതെന്ന് കരുതിയ വിജയ് ആന്‍റണിയുടെ പ്രൊഫഷണലിസത്തെ പലരും വാഴ്ത്തിയിരുന്നു ഈ വാര്‍ത്ത വന്നതിന് പിന്നാലെ.
മകളുടെ മരണത്തിന് പത്ത് ദിവസത്തിന് ശേഷം തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനാണ് താരം എത്തിയത്. ഇളയ മകള്‍ ലാരയും അന്ന് വിജയിക്കൊപ്പം പ്രമോഷന്‍ പരിപാടിയില്‍ എത്തിയിരുന്നു. അന്ന് പലരും ചോദിച്ചത് വിജയ് ആന്‍റണിയുടെ ഭാര്യ ഫാത്തിമ എങ്ങനെ ഈ വിയോഗത്തെ എടുത്തിട്ടുണ്ടാകും എന്നാണ്. മകളുടെ വിയോഗത്തിന് ശേഷം ഇത് ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഫാത്തിമ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
'നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് എനിക്ക് അറിയുമായിരുന്നെങ്കിൽ നിന്നെ ഞാൻ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ ഞാന്‍ എന്നും എന്നോടൊപ്പം നിര്‍ത്തുമായിരുന്നു. നിന്റെ ഓർമ്മകളിലും ചിന്തകളിലും മുങ്ങി ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്. നീയില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ... ലാരയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു. ലവ് യൂ തങ്കം.', എന്നാണ് മകൾ മീരയെ അവളുടെ ചിത്രം അടക്കം ഫാത്തിമ കുറിച്ചത്.
നിരവധി ആരാധകരാണ് ഫാത്തിമയെ ആശ്വസിപ്പിച്ച് ഇവരുടെ പോസ്റ്റില്‍ പ്രതികരിക്കുന്നത്. ഈ കാലവും കടന്നുപോകും എന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം എന്നുമാണ് പലരും പറയുന്നത്.
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്
മൂന്നാറില്‍ ഷൂട്ട് ചെയ്യാനിരുന്ന വിജയിയുടെ ലിയോ, കശ്മീരിലേക്ക് പോയതിന് കാരണം ഇതാണ്.!