പറ്റിപ്പോയി, മുന്‍പ് നയന്‍സിന്‍റെ കാര്യത്തിലും പറ്റിയിട്ടുണ്ട്: വിജയിയോടും ലോകിയോടും മാപ്പ് പറഞ്ഞ് വിഘ്നേശ്.!
തന്‍റെ എക്സ് അക്കൌണ്ടിലാണ് ഇത് സംബന്ധിച്ച് നടി നയന്‍താരയുടെ ഭര്‍ത്താവ് കൂടിയായ വിഘ്നേശ് പ്രതികരിച്ചത്.
ചെന്നൈ: ലിയോ സംവിധായകന്‍ ലോകേഷ് കനകരാജും നായകന്‍ വിജയിയും തമ്മില്‍ പ്രശ്നം എന്ന തരത്തിലുള്ള പോസ്റ്റിന് ലൈക്കടിച്ചതില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ വിഘ്നേശ് ശിവന്‍. തന്‍റെ എക്സ് അക്കൌണ്ടിലാണ് ഇത് സംബന്ധിച്ച് നടി നയന്‍താരയുടെ ഭര്‍ത്താവ് കൂടിയായ വിഘ്നേശ് പ്രതികരിച്ചത്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് വിജയ് ഫാന്‍സ് ഊര്‍ജ്ജം കളയരുതെന്നും വിശദീകരണ കുറിപ്പില്‍ വിഘ്നേശ് പറയുന്നു.
'പ്രിയപ്പെട്ട വിജയ് ഫാന്‍സ്, ലോകി ഫാന്‍സ് ഒരു കണ്‍ഫ്യൂഷന്‍ സംഭവിച്ചതില്‍ ഞാന്‍ മാപ്പ് പറയുന്നു. ലോകിയുടെ അഭിമുഖം കണ്ടപ്പോള്‍ അതിലെ കണ്ടന്‍റോ, കോണ്‍ടക്സ്റ്റോ നോക്കാതെ ഞാന്‍ ലൈക്ക് അടിക്കുകയായിരുന്നു. ഞാന്‍ ലോകേഷിന്‍റെ പ്രൊജക്ടുകളുടെയും, അദ്ദേഹത്തിന്‍റെ അഭിമുഖങ്ങളുടെയും ആരാധകനാണ്.
ഞാന്‍ ദളപതി വിജയിയുടെ ലിയോ റിലീസിനായി കാത്തിരിക്കുകയാണ്. ഞാന്‍ ലോകിയുടെ മുഖം മാത്രമാണ് ആദ്യം പോസ്റ്റില്‍ കണ്ടത്. അത് കൊണ്ട് ലൈക്ക് ചെയ്തു. ഇത്തരത്തില്‍ ഒരിക്കല്‍ നയന്‍താരയുടെ ചിത്രം കണ്ട് ലൈക്ക് അടിച്ചിരുന്നു അതും അബദ്ധമായിരുന്നു. ഇനി മുതല്‍ ഞാന്‍ ശ്രദ്ധിക്കണം എന്ന് മനസിലായി. സോറി' - എന്നാണ് വിഘേനേശിന്‍റെ എക്സ് പോസ്റ്റ് പറയുന്നത്.
'എല്ലാ വിജയ് ഫാന്‍സിനോടും ഞാന്‍ മാപ്പ് പറയുന്നു. 19 ഒക്ടോബറിന് നിങ്ങള്‍ എല്ലാവരെപ്പോലെയും ഞാനും ചിത്രം കാണാനുള്ള അവേശത്തിലാണ്. അതിനാല്‍ തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് സമയം ചിലവാക്കിതിരിക്കൂ. ആ ഊര്‍ജ്ജം ലിയോ ആഘോഷിക്കാന്‍ മറ്റിവയ്ക്കൂ' -വിഘ്നേശ് തന്‍റെ വിശദീകരണ കുറിപ്പ് അവസാനിപ്പിക്കുന്നു.
നേരത്തെ വിഘ്നേശ് ലോകേഷ് വിജയ് പ്രശ്നം നിലനില്‍ക്കുന്നു എന്ന തരത്തിലുള്ള എക്സ് പോസ്റ്റ് ലൈക്ക് ചെയ്തതിന് പുറകെ അദ്ദേഹത്തിനെതിരെ വിജയ് ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. നേരത്തെ ഡിലീറ്റ് ചെയ്ത വിവാദ എക്സ് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ് - 'ലോകേഷ് സാര്‍ ഞങ്ങള്‍ക്ക് എല്ലാം നിങ്ങള്‍ക്കും വിജയ്ക്കും ഇടയില്‍ നടന്ന പ്രശ്നം അറിയാം. നാന്‍ റെഡിയ ഗാനം ഇറങ്ങിയതിന് പിന്നാലെ താങ്കള്‍ ലിയോ ഹാഷ്ടാഗ് നീക്കം ചെയ്തതും. പിന്നീട് പ്രമോഷനില്‍ വിജയ് എന്ന് പറയാത്തതും എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം'
ലോകേഷിന്‍റെ ഒരു അഭിമുഖത്തിലെ ഒരു ഭാഗം കൂടി എടുത്തായിരുന്നു ഈ ട്വീറ്റ്. ഈ വീഡിയോ മാത്രം കണ്ടാണ് വിഘ്നേശ് ലൈക്ക് അടിച്ചത് എന്നാണ് വിഘ്നേശ് ഇപ്പോള്‍ വിശദീകരിക്കുന്നത്.
അന്ന് 50 കോടിയുണ്ടോ എന്ന് ചോദ്യം; ഇന്ന് മമ്മൂട്ടി ചിത്രങ്ങളുടെ ഗംഭീര നേട്ടം.!
തുടര്‍ച്ചയായി 5 അഭിമുഖങ്ങള്‍; ലോകി കട്ട കോണ്‍ഫിഡന്‍സില്‍; ലിയോ കത്തുമെന്ന് ഫാന്‍സ്.!