ഹൈവേയുടെ നടുക്ക് തോക്കുമായി ഡാന്‍സ് റീല്‍സ്: വീഡിയോ വൈറല്‍, ഇന്‍സ്റ്റ താരം കുരുക്കില്‍
രണ്ട് തവണ അത് ചൂണ്ടിയും മറ്റും ഡാന്‍സ് കളിച്ച ശേഷം വീഡിയോയില്‍ തോക്ക് വലിച്ചെറിയുന്നത് കാണാം. എന്തായാലും വലിയ വിമര്‍ശനമാണ് വീഡിയോ നേരിടുന്നത്.
ദില്ലി: പൊതുസ്ഥലത്ത് തോക്കുമായി റീല്‍സ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍ സിമ്രാൻ യാദവ് കുരുക്കിലേക്ക്. ലഖ്നൗ ഹൈവേയില്‍ വച്ചായിരുന്നു സോഷ്യല്‍ മീഡിയ താരം റീല്‍സ് ചെയ്തത്.
ലഖ്‌നൗ ഹൈവേയുടെ മധ്യഭാഗത്ത് ഓറഞ്ച് വസ്ത്രം ധരിച്ച് ഭോജ്പുരി ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന താരത്തെയാണ് ഇപ്പോള്‍ വൈറലായ വീഡിയോയില്‍ കാണുന്നത്. ഒപ്പം കൈയ്യില്‍ ഒരു തോക്കും പിടിച്ചിട്ടുണ്ട്. പിസ്റ്റളാണ് കൈയ്യില്‍ എന്ന് വ്യക്തമാണ്.
രണ്ട് തവണ അത് ചൂണ്ടിയും മറ്റും ഡാന്‍സ് കളിച്ച ശേഷം വീഡിയോയില്‍ തോക്ക് വലിച്ചെറിയുന്നത് കാണാം. എന്തായാലും വലിയ വിമര്‍ശനമാണ് വീഡിയോ നേരിടുന്നത്.
അതേസമയം, സിമ്രാന്‍റെ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താവായ അഡ്വക്കേറ്റ് കല്യാൺ ജി ചൗധരി എക്സില്‍ പോസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. ”ഇൻസ്റ്റാഗ്രാം താരം സിമ്രാൻ യാദവ് ഒരു ഹൈവേയിൽ പിസ്റ്റളുമായി നിയമത്തെയും ട്രാഫിക് നിയമങ്ങളെയും പരസ്യമായി പരിഹസിക്കുകയാണ്. താരത്തിന്‍റെ കമ്മ്യൂണിറ്റിക്കിടയില്‍ വൈറലാകാനാണ് അവര്‍ ഇത് ചെയ്യുന്നത്. അധികാരികൾ ഇപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ വായ്മൂടിക്കെട്ടി ഇരിക്കുകയാണ്" എന്നാണ് കല്യാൺ ജി ചൗധരി എഴുതിയത്.
ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ കല്യാണിന്‍റെ പോസ്റ്റിന് മറുപടിയായി ലഖ്‌നൗ പോലീസ് രംഗത്ത് എത്തി. ഈ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി ഒദ്യോഗിക ഹാന്‍റിലില്‍ നിന്നും ലഖ്നൗ പൊലീസ് അറിയിച്ചു.
സിമ്രാന്‍റെ വൈറൽ റീലിന്‍റെ കമന്‍റ് ബോക്സില്‍ താരത്തിന്‍റെ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ നിരവധി ആളുകളാണ് കമന്‍റ് ചെയ്യുന്ന്. ചിലർ അവളെ അറ്റന്‍ഷന്‍ സീക്കര്‍ എന്നാണ് വിളിച്ചത്. അതേ സമയം ചിലര്‍ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആയുധം യഥാർത്ഥമല്ലെന്നും കളിത്തോക്കാണെന്നും പറയുന്നുണ്ട്.
'ക്രിസ്ത്യൻ വികാരത്തെ വ്രണപ്പെടുത്തി' ഹര്‍ജിയില്‍ കരീന കപൂറിന് ഹൈക്കോടതി നോട്ടീസ്