'വിശേഷം' നിങ്ങളെ അറിയിക്കാതിരിക്കുമോ?: 'കത്രീനയുടെ ഗര്‍ഭ വാര്‍ത്തയില്‍ പ്രതികരിച്ച് വിക്കി കൗശല്‍

വെള്ളിയാഴ്ച വൈകുന്നേരം ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ കത്രീനയുടെ ഗര്‍ഭം സംബന്ധിച്ച് നടനോട് നേരിട്ട് ചോദ്യം വന്നു. ഇതിന് വിക്കി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

Vicky Kaushal reaction When Asked About Wife Katrina Kaifs Ongoing Pregnancy Rumours vvk

ദില്ലി: കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന ഒരു അഭ്യൂഹം കുറച്ചു നാളുകളായി ബോളിവുഡിലുണ്ട്. കത്രീന ഗര്‍ഭിണിയാണ് എന്ന കിംവദന്തികൾക്കിടയിൽ തന്‍റെ റീലിസാകാനിരിക്കുന്ന ബാഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ തിരക്കിലാണ് വിക്കി കൗശല്‍. 

വെള്ളിയാഴ്ച വൈകുന്നേരം ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ കത്രീനയുടെ ഗര്‍ഭം സംബന്ധിച്ച് നടനോട് നേരിട്ട് ചോദ്യം വന്നു. ഇതിന് വിക്കി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. "എപ്പോൾ നല്ല വാർത്തകൾ വന്നാലും, ഞാൻ അത് നിങ്ങളുമായി പങ്കിടും. സമയമാകുമ്പോൾ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല" വിക്കി കത്രീനയുമായി ബന്ധപ്പെട്ട ഗര്‍ഭ ഗോസിപ്പുകള്‍ തള്ളിക്കൊണ്ട് പറഞ്ഞു.

നേരത്തെ ജിക്യുവുമായുള്ള അഭിമുഖത്തില്‍ വിക്കി കൗശൽ വിവാഹശേഷം ജീവിതം എങ്ങനെ മാറിയെന്ന് പറഞ്ഞിരുന്നു.  “വിവാഹത്തിന് ശേഷം നിങ്ങൾക്ക് ഒരിക്കലും പഴയ വ്യക്തിയാകാൻ കഴിയില്ല. ഒരാളുമായി ജീവിതം നയിക്കാൻ തുടങ്ങുന്നത് ഒരു കൂട്ടിച്ചേര്‍ക്കലാണ്. കാരണം അതുവരെ എല്ലാം ആലോചിച്ചത് നിങ്ങളെക്കുറിച്ചാണ്. നിങ്ങളുടെ ഷെഡ്യൂൾ, നിങ്ങളുടെ കാഴ്ചപ്പാട് - അതാണ് നിങ്ങൾക്ക് അനുയോജ്യം. 

നിങ്ങൾ വിവാഹിതനായിരിക്കുമ്പോൾ, നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അപ്പുറം 'ഞങ്ങൾ' ആണ്. 
ഓരോ തീരുമാനവും ഞങ്ങൾ രണ്ടുപേർക്കും ചേരണം. അപ്പോൾ മാത്രമേ ആത്യന്തികമായി സമാധാനം ഉണ്ടാകൂ. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഞാൻ കഴിഞ്ഞ 33 വര്‍ഷത്തേക്കാള്‍ പക്വത പ്രാവിച്ചതായി എനിക്ക് തോന്നിയിട്ടുണ്ട്".  വിക്കി കൗശലും കത്രീന കൈഫും 2021 ഡിസംബറിലാണ് വിവാഹിതരായി.

'ഒരു ചുവട് പിന്നോട്ട് വച്ചത് കുതിക്കാന്‍': 'കൽക്കി 2898 എഡി' 500 കോടി വാരാന്ത്യത്തിലേക്കോ !

മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി

Latest Videos
Follow Us:
Download App:
  • android
  • ios