'ടര്‍ബോ ജോസ് എക്സ്ട്ര കരുത്തുള്ളവന്‍': മമ്മൂട്ടിയുടെ ഇടിപൂരം കാത്തിരിക്കുവരെ കിടുക്കും ഈ വാക്കുകള്‍

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മെയ് 23ന് തിയറ്ററുകളിൽ എത്തുന്നത്. 

turbo jose extra power character said midhun manuel thomas about turbo movie mammootty vvk

കൊച്ചി: മലയാളികള്‍ മെയ് മാസത്തില്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ടര്‍ബോ. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഈ വേഷത്തിന്‍റെ പ്രത്യേകത വിവരിക്കുന്ന ചിത്രത്തിന്‍റെ രചിതാവ് മിഥുന്‍ മാനുവല്‍ തോമസിന്‍റെ വാക്കുകള്‍ എപ്പോള്‍ വൈറലാകുകയാണ്.

'ടര്‍ബോ എന്ന് പറയുമ്പോള്‍ ടര്‍ബോ എഞ്ചില്‍ ഘടിപ്പിച്ചപോലെ ഒരു എക്സ്ട്ര കരുത്തുള്ള മനുഷ്യനാണ്. അത് കണക്കിലെടുത്ത് തന്നെയാണ് ഇത്തരം ഒരു പേര് ചിത്രത്തിന് നല്‍കിയത്. ഒറ്റയടിക്ക് തറപറ്റിക്കുന്ന ഓവര്‍ ദ ടോപ്പ് ആക്ഷന്‍ ചിത്രത്തിലുണ്ട്. അതിനപ്പുറം എക്സ്ട്ര കരുത്തുള്ള നായകനെ അവതരിപ്പിക്കുകയാണ് ഇവിടെ" ടര്‍ബോ രചിതാവ് അഭിമുഖത്തില്‍ പറഞ്ഞു. 

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മെയ് 23ന് തിയറ്ററുകളിൽ എത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ദൈർഘ്യം സംബന്ധിച്ച വിവരം പുറത്തുവന്നിരുന്നു. ട്രാക്കന്മാരുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 35 മിനിറ്റാണ് ടർബോയുടെ ദൈർഘ്യം. ചിത്രത്തിന്റെ ട്രെയിലർ വൈകാതെ പുറത്തുവരും.  അതോടൊപ്പം സെൻസറിം​ഗ് വിവരവും എത്തുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷൻ സംരംഭമായ ചിത്രം ആക്ഷൻ- കോമഡി ജോണറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. 

ജീപ്പ് ഡ്രൈവർ ആയ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. 

പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. നേരത്തെ ജൂണിൽ ആയിരുന്നു ടർബോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാലും ഇത് മാറ്റുക ആയിരുന്നു. അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

ജാസ്മിന്‍റെ ദേഹത്ത് കൈവച്ച് രസ്മിന്‍: ബിഗ് ബോസ് വീട്ടില്‍ വീണ്ടും അടി, നാടകീയ രംഗങ്ങള്‍

നേർക്കുനേർ ബിജു മേനോൻ- ആസിഫ് അലി; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

Latest Videos
Follow Us:
Download App:
  • android
  • ios