"ചെയ്ത മൂന്ന് സിനിമകളിലും ടോക്സിക് കാമുകൻ, ഒന്നില്‍ വില്ലനും" അഭിനയ മോഹത്തെക്കുറിച്ച് വെങ്കിടേഷ്
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ മിക്ക പോസ്റ്റുകളും ഏറെ വൈറൽ ആകാറുണ്ട്. അച്ഛന്റെ വേർപാടിന്റെ നിമിഷങ്ങളെക്കുറിച്ച് വെങ്കിടേഷ് പങ്കിട്ടിരുന്ന കുറിപ്പ് ഏറെ വൈറലായിരുന്നു.
കൊച്ചി: 'നായിക നായകൻ' എന്ന ടാലന്‍റ് റിയാലിറ്റിഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വെങ്കിടേഷ്. ഷോയിലെ ഹാസ്യവേഷങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് വെങ്കിടേഷ് എത്താറുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ മിക്ക പോസ്റ്റുകളും ഏറെ വൈറൽ ആകാറുണ്ട്. അച്ഛന്റെ വേർപാടിന്റെ നിമിഷങ്ങളെക്കുറിച്ച് വെങ്കിടേഷ് പങ്കിട്ടിരുന്ന കുറിപ്പ് ഏറെ വൈറലായിരുന്നു. മറ്റൊരു റിയാലിറ്റി ഷോ ഉടൻ പണത്തിൽ അവതാരകനായി എത്തിയിരിക്കുകയാണ് താരം.
ഇപ്പോഴിതാ പുതിയ സിനിമയുടെ ഭാഗമായി നടൻ നൽകിയ അഭിമുഖം വൈറലാവുകയാണ്. ഡ്രീം സ്ക്രീൻ എൻറർടെയ്ൻമെൻറിന് നൽകിയ അഭിമുഖത്തിൽ താൻ ഇത്വരെ നല്ല റോളുകൾ ചെയ്തിട്ടില്ലെന്നാണ് നടൻ പറയുന്നത്. ഇതിന് മുമ്പ് ചെയ്ത മൂന്ന് സിനിമകളിലും ടോക്സിക് കാമുകൻ റോളാണ് ചെയ്തത്.
ഇപ്പോൾ തമിഴ് സിനിമയിൽ വില്ലൻ വേഷത്തിലാണ് നടൻ എത്തുന്നത്. "സിനിമയിൽ വരുന്നതിന് മുമ്പ് എനിക്ക് ഇതിെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല. ആഗ്രഹം മാത്രമേ ഉള്ളൂ, എനിക്ക് അഭിനയിക്കാൻ അറിയാമോയെന്ന് ചോദിച്ചാൽ എനിക്കറിഞ്ഞൂടാ, പക്ഷേ ഞാൻ പറയും എനിക്ക് സിനിമയിൽ അഭിനയിക്കണം. സോഷ്യൽ മീഡിയ വഴി ചാൻസ് ചോദിച്ചാണ് വെളിപാടിൻറെ പുസ്തകത്തിൽ എത്തുന്നത്.
ഡയലോഗ് ഇല്ലെങ്കിലെന്താ ലാലേട്ടനെ കാണാലോ. അവിടുന്നാണ് നായിക നായകനിലേക്ക് എത്തുന്നത്. ഒരു ഐഡിയയിലല്ലാതെ ആഗ്രഹം വെച്ച് മാത്രമാമ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. മുമ്പ് എങ്ങനെയെന്നതല്ല എനിക്ക് സിനിമയിൽ ഒരു ഹിറ്റ് വേണം എന്ന് ഭയങ്കരമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ"- വെങ്കിടേഷ് പറയുന്നു.
ദി പ്രീസ്റ്റ്, സ്റ്റാന്‍ഡപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റാന്‍ഡ് അപ്പിലൂടെയാണ് വെങ്കിടേഷ് നായകനായി അരങ്ങേറുന്നതും.
'എനിക്കെന്‍റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷെ' രസകരമായ റീൽ പങ്കുവെച്ച് ചിലങ്ക
'ചിരിക്കാം പൊട്ടിച്ചിരിക്കാം', നഷ്ടമായത് 'എന്റെ ഹീറോയെ', ആ വിയോഗത്തിന് ശേഷം വീണ്ടും സജീവമാകാൻ സുജിത