58 ലക്ഷം രൂപ പറ്റിച്ചു: പരാതിയുമായി ടൈഗര്‍ ഷെറോഫിന്‍റെ അമ്മ, പൊലീസ് കേസ്

അലന്‍ ഫെര്‍ണാണ്ടസ് എന്നയാള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 58 ലക്ഷം രൂപ കേസിലെ പ്രതി പറ്റിച്ചുവെന്നാണ് ആയിഷയുടെ പരാതിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 

Tiger Shroffs mom Ayesha Shroff cheated of 58 lakh files police case vvk

മുംബൈ: നടന്‍ ജാക്കി ഷെറോഫിന്‍റെ ഭാര്യയും നടന്‍ ടൈഗര്‍ ഷെറോഫിന്‍റെ മാതാവുമായി ആയിഷ ഷെറോഫ് സാമ്പത്തിക തട്ടിപ്പിനിരയായി. ഇതുമായി ബന്ധപ്പെട്ട് ആയിഷ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരിക്കുകയാണ്. അലന്‍ ഫെര്‍ണാണ്ടസ് എന്നയാള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 58 ലക്ഷം രൂപ കേസിലെ പ്രതി പറ്റിച്ചുവെന്നാണ് ആയിഷയുടെ പരാതിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 

2018ല്‍ അലന്‍ ഫെർണാണ്ടസ് ടൈഗര്‍ ഷെറോഫ് സ്ഥാപിച്ച എംഎംഎ മാട്രിക്‌സ് സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമിതനായിരുന്നു. ആയോധ കല പരിശീലനവും, ആയോധനകല ടൂര്‍ണമെന്‍റുകള്‍ നടത്താനുമാണ് ഈ കമ്പനി സ്ഥാപിച്ചത്. 

എന്നാല്‍ ഈ കമ്പനിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തുമായി 11 മാര്‍ഷല്‍ ആര്‍ട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ പണം സ്വരൂപിക്കുകയും. ഇതുവഴി കിട്ടിയ 58.53 ലക്ഷം രൂപ അലന്‍ ഫെർണാണ്ടസ് തന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നാണ്  ആരോപണം. 

മെയ് 3 ന് ആയിഷ ഷ്രോഫ് പരാതി നൽകിയത്. തുടർന്ന് ഫെർണാണ്ടസിനെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, മറ്റ് കുറ്റകൃത്യങ്ങൾ ഉള്‍പ്പെടുന്ന  ഐപിസി 420, 408, 465, 467, 468 വകുപ്പുകള്‍ പ്രകാരമാണ് മുംബൈ പൊലീസ് കേസ് എടുത്തിരിക്കുന്നത് വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

'ജീവിതത്തില്‍ പ്രതിസന്ധി', സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് കാജോള്‍

'ആദിപുരുഷി'ന്‍റെ 10,000 ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കാന്‍ രണ്‍ബീര്‍ കപൂര്‍; കാരണം ഇതാണ്
 

Latest Videos
Follow Us:
Download App:
  • android
  • ios