മാമാനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ നടത്തിയ "മറികൊത്തലിന്‍റെ" പ്രത്യേകത ഇതാണ്
മാമാനിക്കുന്ന് ക്ഷേത്രത്തിലെ പ്രശസ്തമായ 'മറികൊത്തല്‍' എന്ന വഴിപാട് കഴിച്ച ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും മോഹന്‍ലാല്‍ മടങ്ങിയത്.
കണ്ണൂര്‍: കണ്ണൂരില്‍ സന്ദര്‍ശനം നടത്തുന്ന നടന്‍ മോഹന്‍ലാല്‍ ബുധനാഴ്ട രാവിലെയാണ് ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് താരം ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി മടങ്ങിയത്. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം എത്തിയത്.
മാമാനിക്കുന്ന് ക്ഷേത്രത്തിലെ പ്രശസ്തമായ 'മറികൊത്തല്‍' എന്ന വഴിപാട് കഴിച്ച ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും മോഹന്‍ലാല്‍ മടങ്ങിയത്. ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ചെയ്യുന്ന ചടങ്ങാണ് മാറികൊത്തല്‍. ഉരിച്ച തേങ്ങ കൊത്തുന്നതാണ് ചടങ്ങ്. മുന്‍പ്
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും മോഹന്‍ലാലിനൊപ്പം ക്ഷേത്ര ദര്‍ശന സമയത്ത് ഒപ്പമുണ്ടായിരുന്നു. ഉഗ്ര രൂപത്തില്‍ ദേവി കുടിയിരിക്കുന്ന ക്ഷേത്രം എന്നാണ് മാമാനിക്കുന്നിന്‍റെ ഐതിഹ്യം. 1980 വരെ കോഴിയറവ് പതിവായിരുന്നു ഈ ക്ഷേത്രത്തില്‍.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒന്നാണ് മാമാനിക്കുന്ന്. ദുർഗ്ഗ, ഭദ്രകാളീ ഭാവത്തിൽ ആണ് പരാശക്തിയുടെ പ്രതിഷ്ഠ. ശിവൻ, ക്ഷേത്രപാലൻ(കാലഭൈരവൻ), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.
അതേ സമയം ഇപ്പോള്‍ എല്‍ 360 എന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുവരുന്നത്. തരുണ്‍ മൂര്‍ത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. ചിത്രം രജപുത്ര രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ 360-ാം സിനിമയാണ്.
ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം.
'നമ്മൾ ആരാണാവോ', ക്ലാസിക് സീന്‍ ഗംഭീരമായി വീണ്ടും അവതരിപ്പിച്ച് അനുവും ജീവനും
സാബു മോന്‍ സാമ്പിള്‍: അടുത്ത ചലഞ്ചര്‍ സ്റ്റാര്‍, ബിഗ് ബോസിന്‍റെ സര്‍പ്രൈസ് തീരുന്നില്ല !