അയ്യപ്പനെ കാണാൻ പോകുമ്പോഴുള്ള ശക്തി, ഒരു വൈദ്യശാസ്ത്രവും കൊടുക്കില്ല: സൂരജ് സൺ
ഇപ്പോഴിതാ അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സൂരജ്. 'എന്റെ അച്ഛനെ കാണുന്നവരൊക്കെ ചോദിക്കാറുണ്ട് എന്നും സ്വാമിയാണോ? എന്ന്.
കൊച്ചി: മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. കുടുംബത്തിന് എന്നും പ്രാധാന്യം കൊടുക്കുന്നയാളാണ് സൂരജ്.
ഇപ്പോഴിതാ അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സൂരജ്. 'എന്റെ അച്ഛനെ കാണുന്നവരൊക്കെ ചോദിക്കാറുണ്ട് എന്നും സ്വാമിയാണോ? എന്ന്. ഞാനും അച്ഛനും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കുന്നുണ്ടെങ്കിലും അച്ഛന്റെ കഴുത്തിൽ മാല ഉണ്ടാകും. അതിന്റെ ഐശ്വര്യം ഒന്നു വേറെ തന്നെയാണ്. ഒന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്രാവശ്യവും എന്നോട് പറഞ്ഞത് എനിക്ക് ശബരിമലയ്ക്ക് പോകണം.
എന്റെ മനസ്സിൽ തോന്നിയത് അച്ഛന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് അല്ല അച്ഛന്റെ മനസ്സിന്റെ ശക്തിയെ കുറിച്ചാണ്.. പിന്നല്ല...അയ്യപ്പനെ കാണാൻ പോകുമ്പോൾ അച്ഛന്റെ ശരീരത്തിനും മനസ്സിനും കിട്ടുന്ന ശക്തി... ഒരു വൈദ്യശാസ്ത്രത്തിനും കൊടുക്കാൻ സാധിക്കില്ല.
സ്വാമിയേ ശരണമയ്യപ്പാ പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട് വർഷങ്ങളായി മകൻ സിനിമയിൽ അഭിനയിക്കാനും ഒരു സിനിമ ഇറങ്ങാനും വേണ്ടി കഷ്ട്‌ടപ്പെടുന്നുണ്ട് എന്ന് നന്നായി അറിയാം അച്ഛന്റെ ഉള്ളിൽ വേദന തന്നെയാണ് പക്ഷേ ആ വേദന അവസാനിച്ചു സിനിമ ഉടനെ റിലീസ് ചെയ്യാൻ പോകുന്നു ആ പ്രാർത്ഥനയുടെ ഭാഗം കൂടിയാണ് അച്ഛന്റെ ഈ യാത്ര നിങ്ങളുടെയും പ്രാർത്ഥന എന്നും ഉണ്ടാകണം' എന്നാണയിരുന്നു അച്ഛന്റെ വീഡിയോ പങ്കുവെച്ച് സൂരജ് കുറിച്ചത്.
ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. സിനിമയാണ് എന്നും സൂരജിന്റെ ലക്ഷ്യം.
"പൊറാട്ടുനാടകം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
രജനികാന്തിന്‍റെ 'ലാല്‍ സലാം' പൊങ്കലിന് ഇല്ല: റിലീസ് മാറ്റി, കാരണം ഇതാണ്.!