'പാരകളുണ്ടോ? സുരേഷ് ഒരു സോപ്പാണോ?': അന്ന് സുരേഷ് ഗോപിയുടെ ഉത്തരങ്ങള്‍, ആദ്യത്തെ അഭിമുഖം വൈറല്‍

പതിവ് പോലെ കുറിക്കുകൊള്ളുന്ന മറുപടികളുമായി സുരേഷ് ഗോപി നിറഞ്ഞു നില്‍ക്കുന്നതാണ് അഭിമുഖം.

suresh gopi first interview in 1989 viral on social media again vvk

കൊച്ചി: തൃശ്ശൂരില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്‍ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുകയാണ്. ബിജെപി എംപിയായാണ് സുരേഷ് ഗോപി പാര്‍ലമെന്‍റില്‍ എത്തുന്നത്. ഇതോടൊപ്പം തന്നെ സുരേഷ് ഗോപി 1989 ല്‍ നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ വൈറലാകുകയാണ്.

സുരേഷ് ഗോപി താരമായി ഉയര്‍ന്നുവരുന്ന കാലത്തെ ഈ അഭിമുഖം നടത്തുന്നത് നടി പാര്‍വ്വതിയാണ്. ഒര്‍ബിറ്റ് വീഡിയോ വിഷന്‍ എന്ന ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. 

പതിവ് പോലെ കുറിക്കുകൊള്ളുന്ന മറുപടികളുമായി സുരേഷ് ഗോപി നിറഞ്ഞു നില്‍ക്കുന്നതാണ് അഭിമുഖം. ആദ്യമായി സ്കൂള്‍ ക്ലാസില്‍ നിന്നും പോയി അഭിനയിച്ചത് മുതല്‍ സിനിമ നടന്‍ ആകണമെന്ന ആഗ്രഹിച്ച് ചാന്‍സ് ചോദിച്ച് നടന്ന കാലം വരെ സുരേഷ് ഗോപി അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. നവോദയയുടെ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രമാണ് തനിക്ക് ബ്രേക്ക് നല്‍കിയത് എന്നും സുരേഷ് ഗോപി പറയുന്നു. 

സുരേഷ് സോപ്പാണെന്ന് പറയുന്നുണ്ടല്ലോ എന്ന പാര്‍വ്വതിയുടെ ചോദ്യത്തിന് താന്‍ ഇന്ന് എത്തി നില്‍ക്കുന്ന സ്ഥാനത്തേക്ക് വെറും സോപ്പ് കൊണ്ട് കയറിവരാന്‍ സാധിക്കില്ല. സോപ്പ് പതപ്പിക്കാന്‍ ആണെങ്കില്‍ വീട്ടിലിരുന്നാല്‍പ്പോരെ എന്ന് സുരേഷ് ഗോപി പറയുന്നു.  പാരകളുണ്ടോ എന്ന ചോദ്യത്തിന് നിരവധി പാരകള്‍ ഉണ്ടെന്നും. പലതും നേരിട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പഴയ അഭിമുഖത്തില്‍ പറയുന്നു. 

പാരകള്‍ക്ക് കുറച്ചുകാലമെ ദ്രോഹിക്കാന്‍ കഴിയൂ. ഞാന്‍ ദൈവ വിശ്വാസിയാണ്. ആരൊക്കെ എപ്പോള്‍ പാരവച്ചിട്ടുണ്ട് അറിയാം. അവരെ തിരിച്ചൊന്നും ചെയ്യാതെ ദൈവത്തിന് വിട്ടുനല്‍കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറയുന്നു. 

തന്‍റെ കല്ല്യാണം സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നുണ്ടെന്നും. ജാതകമൊക്കെ നോക്കി തന്‍റെ ആഗ്രഹത്തിനൊത്ത പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കുക എന്നാണ് സുരേഷ് ഗോപി അഭിമുഖത്തില്‍ പറയുന്നത്. ചിലയിടങ്ങളില്‍ ആരാധകര്‍ കൂടുമ്പോള്‍ കൈയ്യടിയും കൂവലും കിട്ടും. ഈ കൂവലിന്‍റെ പിന്നില്‍ യാതൊരു കാര്യവും ഇല്ല. ഇത്തരം കൂവലിന് പിന്നില്‍ ആകെയുള്ളത് കോപ്ലംക്സാണ്. 

മലയാളത്തിലെ നമ്പര്‍ വണ്‍ ആകണമെന്ന് ആഗ്രഹിച്ചതുകൊണ്ട് സാധിക്കില്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ലെവല്‍ അനുസരിച്ചാണ് നമ്പര്‍ വണ്‍ ആകുന്നതൊക്കെ. ഒസ്കാറും ഭരത് അവാര്‍ഡും ഒന്നും തന്‍റെ മോഹങ്ങള്‍ അല്ല. ഒരു സ്റ്റേറ്റ് അവാര്‍ഡ് എങ്കിലും കിട്ടണം. അതിനായി നല്ല ചിത്രങ്ങള്‍ ചെയ്യണം. നല്ല ചിത്രങ്ങള്‍ ചെയ്യണമെങ്കില്‍ നല്ല കുടുംബം ഉണ്ടാകണം. നല്ലൊരു കുടുംബം ഉണ്ടാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറയുന്നുണ്ട് അഭിമുഖത്തില്‍. 

"ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരും"; ‘ജെ. എസ്. കെ’യില്‍ സുരേഷ് ഗോപിയുടെ പുത്തന്‍ വേഷം

അയ്യപ്പനും കോശിയ്ക്കും ശേഷം ഗായകനായി ബിജു മേനോന്‍ വീണ്ടും; തലവനിലെ പുതിയ ഗാനം പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios