'എല്ലാത്തിനും കാരണക്കാരി': ഒന്നര പതിറ്റാണ്ടിന് ഇപ്പുറവും പ്രീതി സിന്‍റയ്ക്ക് മാപ്പില്ലെന്ന് സുചിത്ര
നടിമാരായ പ്രീതി സിന്‍റയും സുചിത്ര കൃഷ്ണമൂർത്തിയും മാധ്യമങ്ങളിലൂടെ നടത്തിയ വാക് പോര് വിവാദമായിരുന്നു.
2006- 10 കാലഘട്ടത്തില്‍ ബോളിവുഡ് നടിമാരായ പ്രീതി സിന്‍റയും സുചിത്ര കൃഷ്ണമൂർത്തിയും മാധ്യമങ്ങളിലൂടെ നടത്തിയ വാക്പോര് വിവാദമായിരുന്നു. സംവിധായകന്‍ ശേഖർ കപൂറുമായുള്ള വിവാഹമോചനത്തിന് കാരണക്കാരി പ്രീതി സിന്‍റെയാണ് എന്നാണ് സുചിത്ര അന്ന് കുറ്റപ്പെടുത്തിയത്. വിവാഹമോചനം കഴിഞ്ഞ് 15 വർഷത്തിലേറെ കഴിഞ്ഞിട്ടും താൻ പ്രീതിയോട് ക്ഷമിച്ചിട്ടില്ലെന്നാണ് പുതിയ അഭിമുഖത്തില്‍ സുചിത്ര പറഞ്ഞിരിക്കുന്നത്. ആ വിഷയമേ തന്‍റെ ജീവിതത്തിലില്ലെന്ന് സുചിത്ര കൂട്ടിച്ചേർത്തു.
സുചിത്രയും ശേഖർ കപൂറും 1997 ലാണ് വിവാഹിതരായി. 2006-ൽ ഈ ദമ്പതികള്‍ വേർപിരിഞ്ഞു. തന്‍റെ ഭർത്താവ് തന്നെ ചതിച്ചെന്നാണ് വിവാഹമോചനത്തിന് ശേഷം തന്‍റെ ബ്ലോഗിൽ സുചിത്ര എഴുതിയത്. എനിക്കും ശേഖറിനും ഇടയില്‍ മനുഷ്യനെ തിന്നുന്ന ഒരു വ്യക്തിയെത്തിയതാണ് പ്രശ്നത്തിന് കാരണം എന്നാണ് സുചിത്ര പറഞ്ഞത്. എന്ന് പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും വിവിധ അഭിമുഖങ്ങളില്‍ അത് പ്രീതിയാണെന്ന് സുചിത്ര സമ്മതിച്ചു.
അടുത്തിടെ, ബോളിവുഡ് തിക്കാനയുമായുള്ള ഒരു അഭിമുഖത്തിനിടെ, സുചിത്രയ്ക്ക് ആ വിവാദ കാലത്ത് പ്രീതി സിന്‍റെ നല്‍കിയ മറുപടി അഭിമുഖം നടത്തുന്നയാള്‍ പരാമര്‍ശിച്ച് അതിലെ പ്രതികരണം തേടി, പ്രീതിയുടെ ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “ഞാൻ മുന്‍ നിര നടിയാണ്, നിങ്ങൾ അഭിനയ രംഗത്ത് പോലും ഇല്ല. നിങ്ങൾ ഒരു വീട്ടമ്മയാണ്. സുചിത്ര, എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. നിങ്ങൾ ഒരു മനോരോഗ വിദഗ്ധനെ കാണണം, നിങ്ങളുടെ മനസ്സ് ശരിയല്ല". ഇതിന് വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി നല്‍കിയാണ് സുചിത്ര തുടങ്ങിയത്.
“അവരുടെ ഉപദേശം എനിക്ക് സ്വീകരിക്കേണ്ടി വന്നില്ല. ഇതൊരു സ്വതന്ത്ര ലോകമാണ്, പ്രീതിക്ക് ഇഷ്ടമുള്ളത് പറയാം. ഒരു വീട്ടമ്മയായതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഞാൻ 20 വർഷമായി ഒരു മുഴുവൻ സമയ അമ്മയായിരുന്നു.അതിൽ എനിക്ക് അഭിമാനമുണ്ട്. ആളുകൾക്ക് എന്ത് പറയാനാഗ്രഹിക്കുന്നുവോ അത് പറയാൻ അർഹതയുണ്ട്. നുണകൾക്ക് വേഗതയുണ്ട്, സത്യത്തിന് ശക്തിയുണ്ട് ” - സുചിത്ര പറഞ്ഞു.
2007 ൽ വിക്കി ലാൽവാനുമായുള്ള അഭിമുഖത്തിൽ സുചിത്ര കൃഷ്ണമൂർത്തി പ്രീതിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് കരുതുന്നെങ്കിൽ തനിക്കെതിരെ കേസെടുക്കാൻ പ്രീതി സിന്‍റയെ വെല്ലുവിളിച്ചിരുന്നു. ഇതിന് ശേഷം പ്രീതി സുചിത്രയെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും സുചിത്രയെയും മകൾ കാവേരിയെയും പ്രീതിയുടെ ജാൻ-ഇ-മാൻ എന്ന സിനിമയുടെ പ്രീമിയറിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാൽ സുചിത്ര ഈ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല.
ബോളിവുഡ് തിക്കാനയുമായുള്ള പുതിയ അഭിമുഖത്തിലേക്ക് വന്നാല്‍ താൻ ഇതുവരെ പ്രീതിയോട് ക്ഷമിച്ചിട്ടില്ലെന്ന് സുചിത്ര പറഞ്ഞു, “എനിക്ക് ക്ഷമിക്കേണ്ട ആവശ്യമില്ല. പ്രീതി ഇപ്പോള്‍ എന്‍റെ ജീവിത ബോധത്തിന്‍റെ ഭാഗമല്ല. ആ കാര്യങ്ങള്‍ നിലനില്‍ക്കുന്നില്ല. അതായിരിക്കാൻ ഈ വിഷയത്തിലെ തീരുമാനം" - സുചിത്ര പറയുന്നു.
ഷാരൂഖുമായി ഏറ്റുമുട്ടാൻ ആരാധകരുടെ 'വെല്ലുവിളി'; മറുപടിയുമായി വിവേക് അഗ്നിഹോത്രി
ഒരു കോടി മുതല്‍ 25 കോടി വരെ; ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക ആര്?