ആഘോഷത്തിമിര്‍പ്പില്‍ കുടുംബവിളക്കും വീട്ടുകാരും; സീരിയല്‍ റിവ്യൂ

നീരവ് ശ്രീനിലയത്തിലേക്ക് കയറിയതും ശിവദാസനും വേദികയുമെല്ലാം വളരെ സന്തോഷത്തോടെയാണ് വരവേറ്റത്. സുമിത്രയൊരാളുടെ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് സമ്പത്ത് അങ്ങോട്ടെത്തിയത്. 

sri nilayam on onam celebration vibe kudumbavilakku serial on episode review vvk

ശ്രീനിലയത്തില്‍ ഇത് ഓണാഘോഷത്തിന്റെ കാലമാണ്. കുടുംബത്തിന്റെ വലിപ്പം കൂടിയതുകാരണം ചെറിയ പ്രശ്‌നങ്ങളും അതിലേറെ സന്തോഷവുമെല്ലാം ശ്രീനിലയത്തില്‍ കാണാം. വേദിക തന്റെ മകനുമായി മുന്‍ഭര്‍ത്താവ് ഓണപരിപാടികള്‍ക്ക് എത്തുമോയെന്ന് ടെന്‍ഷനിലാണ്. രോഗാവസ്ഥയിലായതുകാരണം ഇനിയൊരു ഓണം തനിക്കുണ്ടാകുമോ എന്ന് വേദികയ്ക്ക് ഉറപ്പില്ല. അതുകൊണ്ടുതന്നെ ഈ ഓണം സര്‍വ്വവിധ സന്തോഷത്തോടെയും നടത്താനാണ് വേദികയും സുമിത്രയും തീരുമാനിക്കുന്നത്. അതപുകൊണ്ടുതന്നെയാണ് ഓണപരിപാടിക്ക് സമ്പത്തിനേയും മകനേയുമടക്കം എല്ലാവരേയും ക്ഷണിച്ചതും. എന്നാല്‍ എല്ലാവരുടേയും ടെന്‍ഷനും കാറ്റില്‍ പറത്തിക്കൊണ്ട് സമ്പത്തും മകന്‍ നീരവും അങ്ങോട്ടെത്തുന്നുണ്ട്. വന്നതാകട്ടെ വെറുകയ്യോടെയുമല്ല. വേദികയ്ക്കുള്ള ഓണക്കോടിയും നീരവ് കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

നീരവ് ശ്രീനിലയത്തിലേക്ക് കയറിയതും ശിവദാസനും വേദികയുമെല്ലാം വളരെ സന്തോഷത്തോടെയാണ് വരവേറ്റത്. സുമിത്രയൊരാളുടെ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് സമ്പത്ത് അങ്ങോട്ടെത്തിയത്. മകനെ കണ്ട് ഒന്ന് ഞെട്ടിയ വേദിക ശരിക്കും ഞെട്ടുന്നത്, സമ്പത്താണ് മകനെ ഇങ്ങോട്ട് കൊണഅടുവന്നതെന്നും, ഓണക്കോടി വാങ്ങികൊടുത്തത് എന്നും അറിഞ്ഞപ്പോഴാണ്. ഉടനെ മകനേയുംകൊണ്ട് നാട്ടിലേക്ക് പോകേണ്ടതുണ്ട് എന്ന് സമ്പത്ത് പറയുന്നെങ്കിലും,വേദികയുടെ അവസ്ഥയെക്കുറിച്ചും മറ്റും സുമിത്രയും രോഹിത്തുമെല്ലാം പറഞ്ഞതോടെ സമ്പത്തും മനസ്സലിവോടെ വീടിനകത്തേക്ക് കയറിയിരുന്നു.

എല്ലാവരും ഒന്നിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. സമ്പത്തും നീരവുമെല്ലാം പന്തിയിലിരുന്നപ്പോള്‍ വിളമ്പിയതാകട്ടെ വേദികയും. വീണ്ടും വേദികയുടെ കയ്യില്‍നിന്നും ചോറുകഴിക്കാന്‍ സമ്പത്തിനായല്ലോയെന്ന കമന്റ് പറയുന്നത് ശ്രീയാണ്. അത് കേട്ടതോടെ ആകെ സങ്കടത്തിലായ വേദിക പറയുന്നത്, താന്‍ ഇതുവരേയും ഒരു ഓണത്തിനും സമ്പത്തിന് ചോറ് വിളമ്പിക്കൊടുത്തിട്ടില്ലായെന്നാണ്. കുറ്റബോധത്തോടെയാണ് വേദിക അത് പറയുന്നതെന്ന് കേള്‍ക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. ചോറുവിളമ്പി അവിടെനിന്നും മാറാന്‍ നില്‍ക്കുമ്പോളാണ് വേദികയോട് അടുത്തിരിക്കാന്‍ നീരവ് പറയുന്നത്. പന്തിയിലേക്ക് വേദിക ഇരിക്കുന്നത് നിറകണ്ണുകളോടെയാണ്.

ശ്രീനിലയത്തിൽ കുഞ്ഞതിഥി എത്തുന്നു, സന്തോഷത്തിൽ സുമിത്രയും രോ​ഹിത്തും; 'കുടുംബവിളക്ക്' റിവ്യു

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios