ശ്രീവിദ്യയുടെ ഭര്‍ത്താവിന്‍റെയും 'വിവാഹ സമ്മാനങ്ങളുടെ' അണ്‍ബോക്സിംഗ് !
അടുത്തിടെ വിവാഹിതരായ ശ്രീവിദ്യയും രാഹുലും വിവാഹവേളയിൽ ലഭിച്ച ഗിഫ്റ്റുകൾ അൺബോക്സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചു.
കൊച്ചി: ശ്രീവിദ്യയും രാഹുലും അടുത്തിടെയായിരുന്നു വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും ഒന്നിച്ചത്. വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. പെട്ടെന്ന് തന്നെ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. കല്യാണത്തിന്റെ അന്ന് ചില വേദനിപ്പിക്കുന്ന സംഭവങ്ങളുണ്ടായെങ്കിലും പ്രിയപ്പെട്ടവരെല്ലാം പിന്തുണയുമായി കൂടെയുണ്ടായിരുന്നു. അന്ന് ഒരുപാട് പേരാണ് ആശ്വാസവാക്കുകളുമായെത്തിയത്. ഞങ്ങളോടുള്ള ഈ സ്‌നേഹം എന്നും വേണമെന്നുമായിരുന്നു ശ്രീവിദ്യ പറഞ്ഞത്.
യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് ഇരുവരും. കല്യാണം കഴിഞ്ഞതിന് പിന്നാലെയായി കിട്ടിയ ഗിഫ്റ്റുകള്‍ അണ്‍ബോക്‌സ് ചെയ്തിരിക്കുകയാണ് ഇരുവരും. രാഹുലിന്റെ അമ്മയും ഇവരോടൊപ്പമുണ്ടായിരുന്നു. വീഡിയോ എടുക്കുന്നതിനാല്‍ നൈറ്റി മാറ്റി അമ്മയും ഇവരോടൊപ്പം ചേരുകയായിരുന്നു. കല്യാണം കഴിഞ്ഞത് മുതല്‍ എന്റെ ചാനലിലേക്ക് രണ്ടുപേര്‍ കൂടി വന്നിരിക്കുകയാണ്. ഗിഫ്‌റ്റൊക്കെ ഇങ്ങനെ വെച്ചിരുന്നാല്‍ ശരിയാവില്ല, പെട്ടെന്ന് തന്നെ തുറന്ന് നോക്കി വേണ്ടത് എടുത്ത് വെക്കണമെന്ന് അമ്മ പറഞ്ഞിരുന്നു.
ഇതൊക്കെ പെട്ടെന്ന് ചെയ്യ് എന്ന് പറയുന്നുണ്ടായിരുന്നു അമ്മ. അങ്ങനെയാണ് ഞങ്ങള്‍ ഇതെല്ലാം പൊളിച്ച് നോക്കാനായി തീരുമാനിച്ചത്. ഏറെ വിശേഷപ്പെട്ടൊരു സമ്മാനമായിരുന്നു ആദ്യം തുറന്നത്. ഷോക്കേസില്‍ കുറേ പാത്രങ്ങള്‍ എടുക്കാതെ വെച്ചിട്ടുണ്ട് ഇവിടെ. അതിലേക്ക് ഞാനും കുറച്ച് സെറ്റുകള്‍ വെക്കുന്നുവെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. സ്റ്റീല്‍ ഗ്ലാസില്‍ ചായ കുടിക്കാനിഷ്ടമാണ് ശ്രീവിദ്യയ്ക്ക്. അത് മനസിലാക്കിയാണെന്ന് തോന്നുന്നു രണ്ട് സ്റ്റീല്‍ ഗ്ലാസും ഗിഫ്റ്റായി ലഭിച്ചിട്ടുണ്ട്. കല്യാണത്തിന് എന്തൊക്കെയായിരിക്കും കിട്ടുന്നതെന്ന ആകാംക്ഷ എനിക്കുണ്ടായിരുന്നു. ചൈനീസ് വിഭവങ്ങള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും സമ്മാനമായി ലഭിച്ചിരുന്നു. നന്ദൂന് പെര്‍ഫ്യൂം ഒരുപാടിഷ്ടമാണ്.
ആറന്‍മുള കണ്ണാടിയായിരുന്നു രാഹുലിന്റെ മാമന്‍ നല്‍കിയത്.ഗണപതി വിഗ്രഹം, കാസറോള്‍, ഐസ്‌ക്രീം കപ്പ്, ബുദ്ധപ്രതിമ, കല്യാണ ഫോട്ടോ തുടങ്ങിയ ഗിഫ്റ്റുകളുമായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. കുറേപേര്‍ സ്വര്‍ണ്ണം സമ്മാനമായി തന്നിരുന്നു. അത് കാണിക്കുന്നില്ലെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. നാട്ടിലുള്ളവരെല്ലാം എനിക്ക് ഡ്രസൊക്കെ തന്നിരുന്നു. എന്റെ വീട്ടിലാണ് അതൊക്കെ. കുറേ ഗിഫ്റ്റുകള്‍ കൊച്ചിയിലും ഇരിപ്പുണ്ട്. ഇവിടെ കിട്ടിയത് മാത്രമാണ് ഞങ്ങള്‍ കാണിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു.
ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയായ ശേഷം പവൻ കല്യാണിന്‍റെ ആദ്യ ചിത്രം; റിലീസ് ഡേറ്റായി
'അമിതാഭിനെ നോക്കി ബോളിവുഡ് അന്ന് പരിഹസിച്ച് ചിരിച്ചു': രജനികാന്ത് പറഞ്ഞത് !