'കല്യാണമേളത്തിന് നിങ്ങളും വരൂ'; സന്തോഷം പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി

സെപ്റ്റംബര്‍ 8 നാണ് വിവാഹം

Sreevidya Mullachery about upcoming wedding

സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും ശ്രീവിദ്യ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. എന്‍ഗേജ്‌മെന്റ് വിശേഷങ്ങളെല്ലാം വൈറലായിരുന്നു. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയെ ജീവിതസഖിയാക്കുന്നത്. ശ്രീവിദ്യയുടെ വീഡിയോകളിലൂടെ രാഹുലും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. കാസര്‍ഗോഡുകാരിയും തിരുവനന്തപുരംകാരനും ഒന്നിക്കുന്നതിനെക്കുറിച്ച് ഇരുവരും വാചാലരായിരുന്നു.

"കല്യാണത്തിന് കുടുംബക്കാര്‍ക്കെല്ലാം ഡ്രസ് വാങ്ങിക്കൊടുക്കാറുണ്ട് ഞങ്ങള്‍. ഏട്ടന്റെ കല്യാണത്തിന് എല്ലാവരും ഒന്നിച്ച് പോയാണ് ഡ്രസ് വാങ്ങിയത്", പുതിയ യുട്യൂബ് വീഡിയോയില്‍ ശ്രീവിദ്യ പറയുന്നു. സെറ്റും മുണ്ടും വാങ്ങുന്നതിന്റെ വിശേഷങ്ങളാണ് വീഡിയോയില്‍ ശ്രീവിദ്യ പങ്കുവച്ചിരിക്കുന്നത്.കല്യാണ സാരി ആര്യയുടെ അടുത്ത് നിന്നാണ് വാങ്ങിയതെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. "പൊതുവെ സാരി അധികം ഉപയോഗിക്കാറില്ല, എന്നാല്‍ ഇഷ്ടപ്പെട്ടത് കണ്ടാല്‍ വാങ്ങിച്ച് വെക്കുന്ന ശീലമുണ്ട്."

എന്റെ കല്യാണ മേളത്തിന് നിങ്ങളും കൂടെ കൂടൂ. ഇനിയുള്ള വിശേഷങ്ങളും വീഡിയോകളിലൂടെ കാണിക്കുന്നതാണെന്നും പറഞ്ഞായിരുന്നു ശ്രീവിദ്യ വ്‌ളോഗ് അവസാനിപ്പിച്ചത്. എവിടെ വെച്ചാണ് കല്യാണമെന്ന് പറയാത്തതിനെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ഹെയര്‍ സ്‌റ്റൈല്‍ ചേരുന്നില്ലെന്ന് പറഞ്ഞവരോട് വഴിയുണ്ടാക്കാമെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. തിരക്കിനിടയില്‍ എല്ലാവരെയും ശ്രദ്ധിക്കാനാവാത്തതിനെക്കുറിച്ചും താരം മറുപടി നല്‍കിയിരുന്നു. സ്റ്റാര്‍ മാജിക്കില്‍ ഇനിയുണ്ടാവില്ലേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. വിവാഹ ശേഷം അഭിനയം നിര്‍ത്തില്ലെന്ന് മുന്‍പ് ശ്രീവിദ്യ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 8നാണ് വിവാഹം. കല്യാണത്തിനോടനുബന്ധിച്ച് ഹല്‍ദിയൊക്കെ നടത്തുന്നുണ്ട്. ശ്രീവിദ്യ ഇത്തവണ ഓണം കൂടുന്നത് ഞങ്ങളുടെ കൂടെയായിരിക്കും. തിരുവനന്തപുരം സ്റ്റൈല്‍ സദ്യയൊക്കെ കഴിക്കാം. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാല്‍ ഓണമാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. സിനിമ റിലീസ് ചെയ്തതിന് ശേഷം കല്യാണം എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് എന്ന് നടക്കുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ്. കല്യാണം കഴിഞ്ഞാലേ നന്നാവൂ എന്ന് പറഞ്ഞ് എല്ലാവരും അതങ്ങ് തീരുമാനിച്ചിരിക്കുകയാണ്. ഇനിയുള്ള വിശേഷങ്ങളെല്ലാം ശ്രീവിദ്യയുടെ വ്‌ളോഗിലുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ALSO READ : എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റം; 'സീക്രട്ട്' ഈ വാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios