മകനൊപ്പമുള്ള ആദ്യ ഫോട്ടോഷൂട്ട്‌, ആരാധകര്‍ ഏറ്റെടുത്ത് സ്നേഹ ശ്രീകുമാറിന്‍റെ ചിത്രങ്ങള്‍

ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ഫോട്ടോഷൂട്ട്‌ ചിത്രം പങ്കുവെക്കുകയാണ് സ്നേഹ. സ്നേഹയും മകനും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം മകന്റെ ഒറ്റക്കുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

sneha sreekumar photoshoot with baby boy vvk

തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. ഇരുവരും വ്ലോഗുമായി സജീവമാണ്. കുഞ്ഞ് ജനിച്ച ശേഷം കഴിഞ്ഞ ദിവസം ആദ്യമായി വ്ലോഗിലൂടെ കുഞ്ഞിനേയും കാണിച്ചിരുന്നു.

ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ഫോട്ടോഷൂട്ട്‌ ചിത്രം പങ്കുവെക്കുകയാണ് സ്നേഹ. സ്നേഹയും മകനും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം മകന്റെ ഒറ്റക്കുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഭരിത ഫോട്ടോഗ്രാഫിയാണ് അമ്മയുടെയും കുഞ്ഞിന്റെയും മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഒപ്പം സ്നേഹയുടെ വേഷവും മേക്കപ്പും എടുത്ത് പറയേണ്ടതാണ്. നിരവധി താരങ്ങളാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. കൂടാതെ ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛൻ കുഞ്ഞ് ആണല്ലോയെന്നാണ് പലരുടെയും കമന്റ്.

നേരത്തെ മകനൊപ്പം എത്തിയ വീഡിയോയിൽ പ്രസവസമയത്ത് എത്താൻ കഴിയാത്തതിന്റെ സങ്കടം ശ്രീകുമാർ പങ്കുവെച്ചിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് 11 ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു എന്ന് സ്‌നേഹ പറഞ്ഞിട്ടുണ്ട്. സെറ്റില്‍വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചിരിച്ചല്‍ തോന്നിയപ്പോള്‍ ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് എടുക്കുകയും ചെയ്തപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് താരം പറഞ്ഞിരുന്നു.

പ്രസവത്തിനായി പോകുന്നതുകൊണ്ട് ചെയ്തുകൊണ്ടിരിയ്ക്കുന്ന മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോകളില്‍ നിന്നും ബ്രേക്ക് എടുക്കുകയാണ് എന്ന് സ്നേഹ പറഞ്ഞിരുന്നു. വൈഫ് ഈസ് ബ്യൂട്ടിഫുളില്‍ കഥാപാത്രമായ കുമാരിയെ പ്രസവിക്കാനായിട്ട് അയക്കുന്നത് ആണ് ലേറ്റസ്റ്റ് എപ്പിസോഡുകളിൽ കാണിച്ചത്. ഇനി പ്രസവം ഒക്കെ കഴിഞ്ഞിട്ട് വരും എന്നും സ്നേഹ അറിയിച്ചിരുന്നു.

സ്രാവുകള്‍ക്കൊപ്പം നീന്തി ശ്രുതി രജനീകാന്ത്: ഗ്ലാമറായി വീഡിയോ

'എന്ത് മണ്ടത്തരമാണ് കാണിച്ച് വച്ചിരിക്കുന്നത്': ആദിപുരുഷിനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം 

Latest Videos
Follow Us:
Download App:
  • android
  • ios