സോഷ്യൽ മീഡിയ അറ്റാക്കുകൾ കരിയറിനെ ബാധിച്ചു, തടസങ്ങൾ ഉണ്ടാക്കാന്‍ ശ്രമിച്ചവരുണ്ട്: അമൃത സുരേഷ്

ഇതുവരെയുള്ള തങ്ങളുടെ ജീവിതത്തില്‍ സംരക്ഷണം നല്‍കാനായി ആരും വന്നിട്ടില്ലെന്നും ആകെ സഹായമായി വന്നത് നടന്‍ സുരേഷ് ഗോപി മാത്രമാണെന്നും ഇവര്‍ പറയുന്നു. 

Singer  Amrita Suresh says social media attacks have affected her career, abhirami suresh

ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. 
തങ്ങളുടേതായ വഴിയെ ഇരുവരും പോകുമ്പോഴും നിരന്തരം സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടേണ്ടി വരാറുള്ള ഇവർക്ക്. ഇവയ്ക്ക് ചിലപ്പോൾ മറുപടി നൽകാറുമുണ്ട് ഈ സഹോദരിമാർ. അതേസമയം ഇതുവരെയുള്ള തങ്ങളുടെ ജീവിതത്തില്‍ സംരക്ഷണം നല്‍കാനായി ആരും വന്നിട്ടില്ലെന്ന് പറയുകയാണ് അമൃതയും അഭിരാമിയും. ആകെ സഹായമായി വന്നത് നടന്‍ സുരേഷ് ഗോപിയാണ്. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന്റെ പേരിലും തങ്ങളെ പരിഹസിച്ചവരുണ്ടെന്ന് ഇരുവരും പറയുന്നു. 

സോഷ്യല്‍ മീഡിയ അറ്റാക്ക് തന്റെ കരിയറിനെ ഒത്തിരിയധികം ബാധിച്ചിട്ടുണ്ടെന്നാണ് അമൃത പറയുന്നത്. 'പിന്നണി ഗായികയായി നോക്കുമ്പോള്‍ എനിക്ക് വളരെ കുറച്ച് ഹിറ്റുകളെ കിട്ടിയിട്ടുള്ളു. എനിക്ക് അതില്‍ മാത്രം ഫോക്കസ് ചെയ്യാനോ അതിലേക്ക് ഇറങ്ങി തിരിക്കാനോ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ എനിക്കൊരുപാട് ഇഷ്യൂസും തടസ്സങ്ങളും ഉണ്ടാക്കാന്‍ ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. അത്തരക്കാര്‍ വിജയിക്കുകയും ചെയ്‌തെന്ന് പറയാം' എന്ന് അമൃത പറയുന്നു. 

2007ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ ഇപ്പോള്‍ 2024 വരെ എത്തി നില്‍ക്കുമ്പോഴും അതിജീവിച്ച് വരികയായിരുന്നു. ഇപ്പോഴും ആളുകള്‍ക്ക് കാണുമ്പോള്‍ ആ പഴയ അമൃതയാണെന്ന് പറയുന്നുണ്ട്. അതിൽ അഭിമാനമുണ്ടെന്നും അമൃത പറയുന്നു. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു ഇവരുടെ പ്രതികരണം. 

പിറന്നാൾ ദിനത്തിൽ ഭാര്യയെക്കുറിച്ച് വാചാലനായി മാത്തുകുട്ടി, 'സോപ്പ് അത്ര പോരെ'ന്ന് ഭാര്യ

'ഞങ്ങളെ പുഷ് ചെയ്യാനോ സംരക്ഷിക്കാനോ ആരും വന്നിട്ടില്ല. ഐഡിയ സ്റ്റാര്‍ സിംഗറിലെ ചേച്ചിയുടെ ആദ്യത്തെ പ്രകടനത്തിന് നല്ല മാര്‍ക്ക് കിട്ടി. പക്ഷേ ഡ്രസ്സിന് മാര്‍ക്ക് കുറവായിരുന്നു. അത് കേട്ട് സുരേഷ് അങ്കിള്‍ വിളിച്ചു. ഇനി അമൃതയ്ക്ക് കോസ്റ്റിയൂമിന്റെ കാര്യത്തില്‍ മാര്‍ക്ക് കുറയില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് കോസ്റ്റിയൂം അങ്കിള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതിനെ പറ്റി ആളുകള്‍ പറയുന്നത് പണ്ട് തുണിയും മണിയും ഇല്ലാതിരുന്നവരാണെന്നാണ്', എന്നാണ് അഭിരാമി പറഞ്ഞത്. 'ഇനിയിപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നത് പോലെ വളരെ താഴ്ന്ന നിലയില്‍ നിന്നും വളര്‍ന്ന് വന്നെന്ന് വിചാരിക്കൂ. അത് വലിയ കാര്യമല്ലേ. ഞാനത് അഭിമാനത്തോട് കൂടി പറയും' എന്നാണ് അമൃത പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios