സിൽക്കിന്‍റെ കേട്ടിട്ടില്ലാത്ത കഥകളുമായി 'സിൽക്ക് സ്മിത ക്വീൻ ഓഫ് ദ സൗത്ത്' വരുന്നു; എസ്ക്ലൂസീവ് ദൃശ്യങ്ങള്‍

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് 2025ൽ ആരംഭിക്കും. ചന്ദ്രിക രവി എന്ന ഓസ്‌ട്രേലിയൻ നടി സ്മിതയുടെ വേഷത്തിൽ എത്തും.

Silk smitha movie Official Biopic of the iconic actor Silk Smitha A glimpse Starring Chandrika Ravi

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമാ ഐക്കണായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക്   ചിത്രത്തിന്റെ  ഷൂട്ടിംഗ് അടുത്തവർഷം( 2025) തുടങ്ങും. സിൽക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബർ 2ന് ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഒരു എക്‌സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി.

എസ്ഐആര്‍ഐ സിനിമാസിന്‍റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ  കഥയ്ക്ക്  ജീവൻ നൽകുന്നത്.

വിദ്യാ ബാലന്‍റെ 'ഡേർട്ടി പിക്ചർ' എന്ന ചിത്രത്തിന് പ്രചോദനമായ സിൽക്ക് സ്മിതയുടെ വിവാദ ജീവിതം  സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നടിയുടെ എരിവുള്ള ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം സിൽക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു..  ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്മിതയുടെ ഐക്കണിക് പോസ് പുനഃസൃഷ്ടിച്ചിരുന്നു.

2025ന്‍റെ തുടക്കത്തിൽ നിർമ്മാണം ആരംഭിക്കുന്ന ചിത്രം  സിൽക്ക് സ്മിത - ദക്ഷിണേന്ത്യയുടെ രാജ്ഞിയെക്കുറിച്ച് ഒരു കാഴ്ച നൽകുന്നതാകും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. 

'അവ കൊഴന്ത മാതിരി, അന്നേക്ക് നാൻ പോയിരിന്താ സിൽക്ക് ഇപ്പോതും ഇരുന്തിരിപ്പേ'; നടി അനുരാധ പറയുന്നു

ടൈം ട്രാവല്‍ ഗ്യാംങ് സ്റ്റര്‍ ചിത്രം, ക്യാമിയോയായി 'സില്‍ക് സ്മിത': മാര്‍ക്ക് ആന്‍റണി ട്രെയിലര്‍

Latest Videos
Follow Us:
Download App:
  • android
  • ios