'ഒന്നും ഞങ്ങളുടെ കൈയ്യിലല്ല': ഇന്‍ഡിഗോയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രുതി ഹാസന്‍, എയര്‍ലൈന്‍റെ മറുപടി ഇങ്ങനെ !
ഇൻഡിഗോ വിമാനം വൈകിയതിനെത്തുടർന്ന് നടി ശ്രുതി ഹാസൻ എയർലൈൻസിനെതിരെ വിമർശനവുമായി രംഗത്തെത്തി.
മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനം വൈകിയതിന്‍റെ പേരില്‍ വിമാന കമ്പനിക്കെതിരെ വലിയ വിമര്‍ശനവുമായി നടി ശ്രുതി ഹാസന്‍. വിമാനം വൈകുന്നതിനെ കുറിച്ച് വിമാനക്കമ്പനി ഒരു വിവരവും പങ്കുവെച്ചില്ലെന്നും താനും മറ്റ് യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങിയെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. എക്സ് അക്കൗണ്ടിലാണ് ശ്രുതി പോസ്റ്റില്‍ പറയുന്നു.
പോസ്റ്റില്‍ വിമാനം നാല് മണിക്കൂർ വൈകിയതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കാത്തതിന് ഇൻഡിഗോയെ ശ്രുതി ഹാസൻ കുറ്റപ്പെടുത്തി. “ഞാൻ സാധാരണയായി പരാതികള്‍ ഉന്നയിക്കുന്ന ആളല്ല, പക്ഷേ ഇന്‍റിഗോയുടെ ഇന്നത്തെ അരാജകത്വം ശരിക്കും മടുപ്പിച്ചു, കഴിഞ്ഞ നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ് - ഒരുപക്ഷേ നിങ്ങൾക്ക് ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു, യാത്രക്കാര്‍ക്ക് വിവരങ്ങളോ, മര്യാദയോ, വ്യക്തതയോ കൊടുക്കാമായിരുന്നു" - ശ്രുതി പോസ്റ്റില്‍ പറഞ്ഞു.
ശ്രുതിയുടെ പോസ്റ്റ് അതിവേഗമാണ് വൈറലായത്. ഇതിന് പിന്നാലെ നിരവധി ഉപയോക്താക്കള്‍ ഇന്‍റിഗോയ്ക്കെതിരെ തിരിഞ്ഞു. എയര്‍ലൈന്‍റെ ഉപഭോക്ത സേവനത്തെക്കുറിച്ച് പരാതി പറയുകയും ശ്രുതിയെ പിന്തുണയ്ക്കുകയും ചെയ്തു. അധികം വൈകാതെ ശ്രുതിക്ക് ഇന്‍റിഗോ മറുപടി നല്‍കി.
മുംബൈയിലെ കാലാവസ്ഥ പ്രതികൂലമായതാണ് വിമാനം വൈകാൻ കാരണമെന്ന് എയർലൈൻ അറിയിച്ചു. “മിസ് ഹാസൻ, വിമാനം വൈകിയത് മൂലമുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. നീണ്ട കാത്തിരിപ്പ് സമയം എത്രത്തോളം അസൌകര്യം നിറഞ്ഞതാണെന്ന് ഞങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നു. മുംബൈയിലെ കാലാവസ്ഥാ വ്യതിയാനമാണ് വിമാനത്തിന്‍റെ പോക്ക് വരവിനെ ബാധിക്കാൻ കാരണമായത്"
“ഈ ഘടകങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ എയർപോർട്ട് ടീം ഉപഭോക്താക്കളെ സഹായിക്കുന്നതിനും അവരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പരമാവധി ശ്രമിക്കുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു" ഇന്‍ഡിഗോ മറുപടി നല്‍കി.
'ആവേശം' വേണ്ടെന്ന് പറഞ്ഞ ബാലയ്യ, അച്ഛന്‍റെ വഴിയിലൂടെയോ?; പുതിയ റോളിന്‍റെ വിശേഷം ഇങ്ങനെ !