'കലോത്സവത്തില്‍ നവ്യ നായര്‍ ഒന്നാം സ്ഥാനം ഞാന്‍ പതിനാല്: ഇത് കള്ളക്കളിയാണെന്ന് നവ്യയോട് തന്നെ പറഞ്ഞു'

അന്ന് സിനിമയില്‍ എത്തണം എന്ന ആഗ്രഹത്തില്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ നിന്നത്. നൃത്തത്തിനും മറ്റും പങ്കെടുക്കാന്‍ കഴിയില്ല അത് വലിയ ചിലവാണ്. അങ്ങനെ പ്ലസ് ടു എത്തിയപ്പോഴാണ് ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്. 

shine tom chacko about monoact competition with navya nair at school arts fest vvk

കൊച്ചി: മലയാള സിനിമയ്ക്ക് ഏറെ പ്രതിഭകളെ വാഗ്ദാനം ചെയ്ത വേദിയാണ് സ്കൂള്‍ കലോത്സവങ്ങള്‍. സോഷ്യല്‍ മീഡിയയും മറ്റും സജീവമല്ലാത്ത കാലത്ത് കഴിവുള്ള താരങ്ങള്‍ ഉയര്‍ന്നുവന്ന വേദിയാണ് കലോത്സവങ്ങള്‍. വിനീത്, മഞ്ജു വാര്യര്‍, നവ്യ നായര്‍ ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പേരുകള്‍ ഏറെയാണ്. അതേ സമയം താനും കലോത്സവ വേദി വഴി സിനിമ രംഗത്തേക്ക് ശ്രമം നടത്തിയിരുന്നു എന്നാണ് നടന്‍ ഷൈന്‍ ടോം ചാക്കോ പറയുന്നത്. ഡാന്‍സ് പാര്‍ട്ടി എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു താരം.

അന്ന് സിനിമയില്‍ എത്തണം എന്ന ആഗ്രഹത്തില്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ നിന്നത്. നൃത്തത്തിനും മറ്റും പങ്കെടുക്കാന്‍ കഴിയില്ല അത് വലിയ ചിലവാണ്. അങ്ങനെ പ്ലസ് ടു എത്തിയപ്പോഴാണ് ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്. ഡാന്‍സിന് പകരം മോണോ ആക്ടായിരുന്നു. അപ്പോഴാണ് നവ്യനായരും മത്സരിക്കാന്‍ എത്തിയത്. നന്ദനം സിനിമയുടെ സെറ്റില്‍ നിന്നോ മറ്റോ നേരിട്ട് വന്നതാണ് നവ്യ. അപ്പോള്‍ തന്നെ സിനിമക്കാര്‍ വന്നു അവര്‍ക്കെ ഫസ്റ്റ് കിട്ടുവെന്ന് ഞാന്‍ പറഞ്ഞു.

അതുപോലെ നടന്നു നവ്യയ്ക്ക് ഒന്നാം സ്ഥാനം. എനിക്ക് 14 സ്ഥാനമാണ്. പതിനാല് ജില്ലകളെയുള്ളൂ. മത്സര ശേഷം നവ്യ നായരോട് സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന് താന്‍ പറഞ്ഞുവെന്നാണ് ഷൈന്‍ പറയുന്നത്. ഇത് കേട്ടതും നിങ്ങള്‍ക്ക് രണ്ടാം സ്ഥാനമാല്ലെ എന്ന് നവ്യ ചോദിച്ചു. അല്ല, പതിനാലാം സ്ഥാനം എന്നായിരുന്നു ഷൈന്‍ നല്‍കിയ മറുപടി. അതിന്റെ മുന്നിലത്തെ കലോത്സവത്തിലാണ് നവ്യ നായര്‍ കരഞ്ഞതെന്നും ഷൈന്‍ ഓര്‍ക്കുന്നുണ്ട്. അമ്പിളി ദേവിയും നവ്യ നായരും തമ്മിലായിരുന്നു അന്ന് മത്സരം. ഒടുവില്‍ അമ്പിളി ദേവിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ നവ്യയുടെ വീഡിയോ അടക്കം ഇപ്പോഴും വൈറലാണ്.

അതേ സമയം ഷൈന്‍ അഭിനയിക്കുന്ന ഡാന്‍സ് ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ  സോഹൻ സീനുലാലാണ് സംവിധാനം ചെയ്യുന്നത്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മമ്മിച്ച ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി, പ്രയാഗ മാർട്ടിൻ,ലെന ശ്രദ്ധ ഗോകുൽ, ഫക്രു, സാജു നവോദയ പ്രീതി രാജേന്ദ്രൻ,  തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകളും , ബിജിബാൽ സംഗീതം നൽകിയ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്. ഡിസംബറിൽ ഡാൻസ്പാർട്ടി  തീയ്യേറ്ററുകളിലേക്ക് എത്തും.

സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി 'ലോറൻസ് ബിഷ്‌ണോയി': സുരക്ഷ വര്‍ദ്ധിപ്പിച്ചു

ലോകേഷ് രജനി ചിത്രത്തില്‍ ഞെട്ടിക്കാന്‍ ഒരു യുവ സൂപ്പര്‍താരം; പുതിയ അപ്ഡേറ്റ്.!

Latest Videos
Follow Us:
Download App:
  • android
  • ios