'അന്തസിനെ കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍': 25 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ശില്‍പ ഷെട്ടി
രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശില്‍പയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി മാനനഷ്ടക്കേസുമായി ബോംബെ ഹൈക്കോടതിയില്‍. തന്‍റെ അന്തസിനെ കളങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് വിവിധ മാധ്യമങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ കേസ് നല്‍കിയിരിക്കുന്നത്.
രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശില്‍പയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.
ഭര്‍ത്താവ് ഒരു കേസില്‍ അറസ്റ്റിലായതിന്‍റെ പേരില്‍ ചില വാര്‍ത്തകള്‍ താന്‍ ക്രിമിനല്‍ എന്ന രീതിയില്‍ ചിത്രീകരിച്ചെന്ന് ശില്‍പ പറയുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ തന്‍റെ മാന്യതയെ കളങ്കപ്പെടുത്തി. താന്‍റെ ജോലിസ്ഥലങ്ങളിലുള്ളവര്‍, ബിസിനസ് പാര്‍ട്ണര്‍മാര്‍, പരസ്യകമ്പനികള്‍, ബ്രാന്‍റുകള്‍ ഇവരെല്ലാം ഈ വാര്‍ത്തകള്‍ മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം. തന്‍റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ അടക്കം ഇത്തരം വാര്‍ത്തകളില്‍ ഉപയോഗിക്കുന്നു എന്നാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.
Read More: രാജ് കുന്ദ്ര ശ്രമിച്ചത് ഇന്ത്യയുടെ പോൺ കിംഗ് ആകാൻ, ഒടുവിൽ സംഭവിച്ചത്..!
Read More: ‘അയാളെന്നെ ബലമായി ചുംബിച്ചു’; രാജ് കുന്ദ്രക്കെതിരെ ലൈംഗിക ആരോപണവുമായി ഷെർലിൻ ചോപ്ര
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona