ഫോട്ടോ സ്വയം പകർത്തി ഷെമി മാർട്ടിൻ, ഐഡിയ കൊള്ളാമെന്നു ആരാധകർ

മിനിസ്ക്രീൻ താരം ഷെമി മാർട്ടിൻ പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Shemi Martin took the photo himself, and the fans loved the idea

കൊച്ചി: മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിൽ ഒരാളായിരുന്നു ഷെമി മാര്‍ട്ടിന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഷെമി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയതാണ്. നന്ദനം പരമ്പര ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഷെമിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. 2013ലാണ് താരം സിനിമാ സംവിധായകനുമായി വിവാഹിതയായത്. നന്ദനം പൂർത്തിയായതോടെ പുതിയ സീരിയലുകൾ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് ഷെമി പറയുകയാണ്. ഇപ്പോൾ ഷെമി വീണ്ടും സീരിയലുകളിൽ സജീവമായി മാറിയിരിക്കുന്നത്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സ്റ്റൈലൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തുന്നത്. "ഈ ചിത്രങ്ങളുടെ ഭംഗി എന്തെന്ന് വെച്ചാൽ ഇത് ക്ലിക്ക് ചെയ്തത് ഞാൻ തന്നെയാണ്. എനിക്ക് ക്യാമറയെ കുറിച്ച് ഒന്നും അറിയില്ല, അതുകൊണ്ട് ഇതിലെ തെറ്റുകളെല്ലാം ക്ഷമിക്കണം. എനിക്കിത് ചെയ്യാൻ ഇഷ്ടമാണ് ചിലപ്പോൾ ഇനിയും ഇത് ആവർത്തിച്ചേക്കാം" എന്നും ക്യാപ്‌ഷനായി നടി ചേർക്കുന്നുണ്ട്. നടിയുടെ ശ്രമത്തിന് മികച്ച അഭിപ്രായമാണ് ആരാധകർ നൽകുന്നത്.

എയര്‍ഹോസ്റ്റസായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഷെമി ടെലിവിഷനില്‍ പരീക്ഷണം കുറിച്ചത്. അവതാരകയായി തുടക്കം കുറിച്ച് അഭിനേത്രിയായി മാറുകയായിരുന്നു താരം. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ തുടക്കം. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചതും. അഭിനേത്രിയായി മുന്നേറുന്നതിനിടയിലായിരുന്നു വിവാഹം.

വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. 2 വര്‍ഷത്തിന് ശേഷമാണ് മകള്‍ ജനിച്ചത്. പിന്നാലെയായി മകനുമെത്തിയതോടെ കുടുംബിനിയായി ഒതുങ്ങുകയായിരുന്നു താരം. വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് മക്കളാണ്. അഭിനയത്തിലേക്ക് തിരിച്ച് വരാനായി തീരുമാനിച്ചത് അവരെ കരുതിയാണ്. അവരെ നന്നായി വളര്‍ത്തണമെങ്കില്‍ വരുമാനം വേണം, അതേപോലെ തന്നെ അഭിനയ ലോകത്തില്‍ നിന്നും മാറി നിന്ന സമയത്ത് വല്ലാത്തൊരു ഡിപ്രഷന്‍ അനുഭവിച്ചിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. നിലിവൽ ഭർത്താവും ഷെമിയും വേർപിരിഞ്ഞ് കഴിയുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios