Asianet News MalayalamAsianet News Malayalam

'ആ സിനിമയുടെ കഥ അസംബന്ധം, പക്ഷെ': കരീനയുടെ ചിത്രത്തെക്കുറിച്ച് അമ്മായിയമ്മ ഷര്‍മ്മിള ടാഗോര്‍

സമീപകാല സിനിമകളെക്കുറിച്ചും അത് സ്ത്രീകളെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിക്കുന്നതിനിടെ ശർമിള ക്രൂവിനെ ഒരു ഉദാഹരണമായി എടുത്ത് സംസാരിച്ചു

Sharmila Tagore says Kareena Kapoors Crew is absurd beyond belief vvk
Author
First Published Jun 26, 2024, 11:35 AM IST

ദില്ലി: കരീന കപൂർ അഭിനയിച്ച ക്രൂ ഈ വർഷമാദ്യം ബോളിവുഡ് ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രമാണ്. ദിൽ സേ കപിൽ സിബൽ എന്ന യൂട്യൂബ് ചാനലിൽ അടുത്തിടെ നടത്തിയ സംഭാഷണത്തിനിടെ കരീനയുടെ ഭര്‍ത്ത് മാതാവ് ശർമിള ടാഗോർ ചിത്രത്തെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചിത്രത്തിൻ്റെ കഥ ഒരു 'അസംബന്ധം' ഉണ്ടെങ്കിലും അതിലെ സ്ത്രീകളുടെ ഒത്തൊരുമയെ അവര്‍ പ്രശംസിച്ചു. കരീന, തബു, കൃതി സനോൻ എന്നിവരായിരുന്നു ക്രൂവിലെ നായികാര്‍. 

സമീപകാല സിനിമകളെക്കുറിച്ചും അത് സ്ത്രീകളെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിക്കുന്നതിനിടെ ശർമിള ക്രൂവിനെ ഒരു ഉദാഹരണമായി എടുത്ത് സംസാരിച്ചു. “തീർച്ചയായും അതിന്‍റെ കഥ ഒരു അസംബന്ധമാണ്, തീർച്ചയായും ഇത് വിശ്വാസനീയമായ ഒന്നല്ല. പക്ഷെ മൂന്ന് സ്ത്രീകൾ ഇവിടെ കാര്യങ്ങള്‍ സാഹസികമായി ചെയ്യു്നു. ഒരാൾ വിമാനം ലാൻഡ് ചെയ്യിക്കുന്നു. ഒരാൾ സേഫ് തകർക്കുന്നു. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നു, മൂവരും തമ്മിലുള്ള സൗഹൃദം ഗംഭീരമാണ്. കാരണം സ്ത്രീ സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീയാണ് എന്ന് പറയുന്നിടത്താണ് ഇത്".

ക്രൂ വിനോദം മാത്രമല്ല വാണിജ്യ വിജയവുമാണെന്നും ഷര്‍മ്മിള ടാഗോര്‍ കൂട്ടിച്ചേർത്തു. ഈ സിനിമയുടെ വിജയം തീർച്ചയായും മികച്ച സിനിമകൾക്കും സ്ത്രീ അഭിനേതാക്കൾക്ക് വേഷങ്ങൾക്കും ഇടം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. “ക്രൂ വളരെ നന്നായി ഓടി. മൂന്ന് സ്ത്രീകൾ എല്ലാത്തരം അതിശയകരമായ കാര്യങ്ങളും ചെയ്യുന്നു, അത് ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അത് സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാൻ ഒരുപാട് ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കും” അവർ കൂട്ടിച്ചേർത്തു.

രാജേഷ് എ കൃഷ്ണൻ സംവിധാനം ചെയ്ത ഹീസ്റ്റ് കോമഡി മാർച്ച് 29 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ക്യാബിന്‍ ക്രൂ ആയി പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ത്രീകളുടെ സാഹസികതയെ ചുറ്റിപ്പറ്റിയാണ് ക്രൂവിന്‍റെ കഥ പുരോഗമിക്കുന്നത്. ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം & കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവയുടെ ബാനറുകളിലായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം കളക്ഷൻ നേടി.

'വീണ്ടും പേടിപ്പിക്കാന്‍ എത്തുന്നു': സ്ത്രീ 2 ടീസര്‍ പുറത്തിറങ്ങി

തുടക്കത്തിലെ ഇഴച്ചിന് ശേഷം 'ചന്ദു ചാമ്പ്യൻ' ശരിക്കും ചാമ്പ്യനാകുന്നോ?: കളക്ഷന്‍ വിവരങ്ങള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios