പ്രണയം തുളുമ്പുന്ന വരികളിൽ അലിഞ്ഞ് ഷെയിൻ; തരംഗമായി 'ഹാൽ' ടീസർ

ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവ്വഹിക്കുന്ന 'ഹാൽ' സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയാണ്.

Shain melts into love-filled lyrics; 'Hal' teaser is making waves vvk

കൊച്ചി: ഷെയിൻ നിഗം നായകനായി എത്തുന്ന 'ഹാൽ' ടീസർ പുറത്തിറങ്ങി 24 മണിക്കൂറുകൾ തികയും മുൻപേ തന്നെ 10 ലക്ഷം കാഴ്ചക്കാർക്ക് മുകളിൽ എത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. തസ്‌ലിം ഫസ്‌ലീയുടെ വരികൾക്ക് നന്ദഗോപൻ സംഗീതം നൽകി ഷെയിൻ നിഗം ആലപിച്ച 'റഫ്ത റഫ്ത' എന്ന ഗാനമാണ് ടീസർ ആയി എത്തി പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിൽ ടീസറിൽ പ്രത്യക്ഷപ്പെടുന്ന ഷെയിൻ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ടീസർ എത്തിയതോടെ 'ഹാൽ' പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്.

തിയറ്ററിൽ വിജയകരമായി മുന്നേറുന്ന 'ലിറ്റിൽ ഹാർട്സ്' എന്ന ചിത്രത്തിന് ശേഷം ഷെയിൻ പ്രണയ നായകനായി എത്തുന്ന 'ഹാൽ' സംവിധാനം ചെയ്യുന്നത് വീരയാണ്. ജെ വി ജെ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിഷാദ് കോയയാണ് 'ഹാൽ'ന്റെ രചന നിർവഹിച്ചിരിക്കുന്നത്. 

ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവ്വഹിക്കുന്ന 'ഹാൽ' സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയാണ്. ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായ ഹാൽ,  മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന  ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. 

ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്, സ്റ്റിൽസ് : എസ് ബി കെ ഷുഹൈബ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

ഗായകനും നടനുമായ ജസ്റ്റിൻ ടിംബർലെക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

'കടുക്കനിട്ടത് പോയാല്‍ കമ്മലിട്ടത് വരും': അല്ലു പടം പോയി, മറ്റൊരു വന്‍താരത്തെ പിടിച്ച് അറ്റ്ലി !

Latest Videos
Follow Us:
Download App:
  • android
  • ios