എന്നെ ഇപ്പോഴും 'ക്യൂട്ട്' എന്ന് വിളിക്കുന്നത് വെറുക്കുന്നു: ഷാഹിദ് കപൂര്‍

പഴയ ചോക്ലേറ്റ് ബോയി ഇമേജില്‍ കാണുന്നത് വെറുക്കുന്നുവെന്നാണ് ഷാഹിദ് പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിയോജിപ്പ് ഷാഹിദ് പരസ്യമാക്കിയത്. 

Shahid Kapoor says he hated when people called him cute vvk

മുംബൈ: ഇഷ്ക് വിഷ്ക് എന്ന ചിത്രത്തിലൂടെ ഇരുപത് കൊല്ലം മുന്‍പാണ് ഷാഹിദ് കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്ത വീട്ടിലെ പയ്യന്‍, റൊമാന്‍റിക് ചോക്ലേറ്റ് ഹീറോ എന്നീ നിലയില്‍ കരിയര്‍ തുടങ്ങിയ ഷാഹിദ് കഴിഞ്ഞ കുറച്ചുകാലമായി കരിയറിലെ മറ്റൊരു പാതയിലാണ്. ഫര്‍സി എന്ന ഇദ്ദേഹം പ്രധാന വേഷത്തില്‍ അഭിനയിച്ച സീരിസ് പ്രൈം വീഡിയോയില്‍ അടുത്തിടെയാണ് റിലീസ് ആയത്. ഒരു കള്ളനോട്ടടിക്കാരന്‍റെ ഇതിലെ ഷാഹിദിന്‍റെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്നെ പഴയ ചോക്ലേറ്റ് ബോയി ഇമേജില്‍ കാണുന്നത് വെറുക്കുന്നുവെന്നാണ് ഷാഹിദ് പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിയോജിപ്പ് ഷാഹിദ് പരസ്യമാക്കിയത്. എന്നെ തീര്‍ത്തും പരിമിതപ്പെടുത്തുന്നതും ചെറുതാക്കുന്നതുമായ ഒരു വാചകം ഞാന്‍ കണ്ടെത്തി. ചിലര്‍ എന്നെ പറ്റി 'നിങ്ങള്‍ വളരെ ക്യൂട്ടായിരിക്കുന്നു' എന്ന് പറയാറുണ്ട്. ഞാന്‍ അത്തരം വാചകത്തെ വെറുക്കുന്നു. എന്തിനാണ് നിങ്ങള്‍ ഒരാളോട് അങ്ങനെ പറയുന്നത്. എങ്കിലും അത് ചിലര്‍ പറയുമ്പോള്‍ അതിനോട് മാന്യമായി പെരുമാറാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പക്ഷെ അത് എന്നെ വളരെ പരിമിതപ്പെടുത്തുന്നതായി തോന്നി. 

തന്‍റെ ചില സിനിമ തെരഞ്ഞെടുപ്പുകള്‍ തീര്‍ത്തും ഭ്രാന്തമായിരുന്നുവെന്നാണ് ഷാഹിദ് പറയുന്നത്. ചില തിരഞ്ഞെടുക്കലുകള്‍ തീര്‍ത്തും ഭ്രാന്തമാണെന്ന് ഇപ്പോള്‍ തോന്നും. കമീനെ എന്ന ചിത്രം കഴിഞ്ഞയുടന്‍ ചെയ്തത് ദില്‍ ബോലെ ഹഡിപ്പയാണ്, ഹൈദര്‍ എന്ന ചിത്രത്തിന് ശേഷം ചെയ്തത് ആര്‍ രാജ്കുമാറാണ്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസിലായില്ല. 

അടുത്തകാലത്തായി ഹിന്ദി ചിത്രങ്ങള്‍ തീയറ്ററില്‍ വന്‍ പരാജയം ആകുന്ന അവസ്ഥയെക്കുറിച്ചും ഷാഹിദ് സംസാരിച്ചു. ഹിന്ദി സിനിമ മേഖല ഈ കാര്യത്തെ ഗൌരവമായി കാണേണ്ടതാണെന്ന് നടന്‍ പറയുന്നു. പ്രേക്ഷകരെ ഒരു സിനിമയിലൂടെ അത് എടുക്കുന്ന നമ്മള്‍ നിരാശപ്പെടുത്തിയാല്‍ അത് നമ്മുടെ തെറ്റാണ്, അല്ലാതെ പ്രേക്ഷകരുടെതല്ല. അത് ചിന്തിക്കേണ്ട വിഷയമാണ് ഷാഹിദ്  പറയുന്നു.

“കഴിഞ്ഞ 3-4 വർഷങ്ങളായി ഹിന്ദി സിനിമ രംഗത്തിന്‍റെ തിരഞ്ഞെടുപ്പുകള്‍ മോശമാണ് എന്ന് വേണം കരുതാന്‍. അതിനാൽ കൂടുതൽ അവബോധത്തോടെ കൂടുതൽ ശക്തവും മികച്ചതും വ്യക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സിനിമ രംഗം ഒത്തുചേരേണ്ടതുണ്ട്. പ്രേക്ഷകർക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്ന തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നമ്മുക്ക് കഴിയണം അതിനായി ഒത്തുചേരണം.” -ഷാഹിദ്  പറയുന്നു.

ഷാഹിദ് കപൂറും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലര്‍ വെബ് സിരീസ് ഫര്‍സി  ഫെബ്രുവരി 10 നാണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. രാജ് ആന്‍ഡ് ഡികെ ഒരുക്കിയിരിക്കുന്ന സിരീസ്  കള്ളനോട്ടും അധോലോകവും അതിനെക്കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് കാണിക്കുന്നത്.

'ഹിന്ദി മേഖലയില്‍ ബഹുമാനം കിട്ടാന്‍ ഇങ്ങനെയും പറയണം': അനുഭവം പങ്കുവച്ച് വിജയ് സേതുപതി

ഡബിള്‍ റോളില്‍ ഞെട്ടിച്ച ജോജു; 'ഇരട്ട' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios