വെക്കേഷൻ ആയി, ഞങ്ങൾ യാത്ര ആരംഭിക്കുകയാണ്; വിശേഷങ്ങളുമായി ശ്രീക്കുട്ടി

ഫുഡ്‌ വ്ലോഗും യാത്രകളും കുടുംബ വിശേഷങ്ങളുമെല്ലാം ആരാധകാരുമായി നടി പങ്കുവെക്കാറുണ്ട്.

serial actress sreekutty vacation journey started with family

ലയാളം മിനിസ്‌ക്രീനില്‍ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീകുട്ടി. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയതാണ് ശ്രീകുട്ടി. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന താരം കുറെ നാളുകൾക്കു മുന്നേ തിരികെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. എന്നാൽ തന്നെയും തന്റെ യുട്യൂബ് ചാനലിൽ സജീവമാണ് താരം. ക്യാമറമാന്‍ മനോജ് കുമാർ ആണ് ശ്രീകുട്ടിയുടെ ഭർത്താവ്. പതിനെട്ടാം വയസ്സില്‍ മുപ്പത് കാരമായ മനോജിനൊപ്പം ശ്രീകുട്ടി വിവാഹിത ആകുക ആയിരുന്നു.

ഫുഡ്‌ വ്ലോഗും യാത്രകളും കുടുംബ വിശേഷങ്ങളുമെല്ലാം ആരാധകാരുമായി നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൾ വേദക്ക് വെക്കേഷൻ ആരംഭിച്ചതോടെ യാത്ര തുടങ്ങിയിരിക്കുകയാണ് കുടുംബം. ഇത്തവണ പോകാൻ ഒരുപാട് ആഗ്രഹിച്ച ഡൽഹിക്കാണ് പോകുന്നത് എന്ന് താരം പറയുന്നു. ഡൽഹി, വൃന്ദവൻ, ആഗ്ര, അങ്ങനെ പോകാൻ ആഗ്രഹിച്ച ഇടങ്ങളിലേക്കാണ് യാത്ര. മകളും ഭർത്താവും കൂടെയുണ്ടെന്ന് താരം സൂചിപ്പിക്കുന്നു. റോഡ് ട്രിപ്പാണ് പോകുന്നത്. പോകുന്ന വഴിയിൽ ഇടയ്ക്കു കാണുന്ന സ്പെഷ്യൽ വിഭവങ്ങളെല്ലാം പരീക്ഷിക്കാനാണ് തീരുമാനമെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreekutty (@sreekuttyveda)

ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരമായി മാറിയ ടെലിവിഷന്‍ സീരിയലാണ് ഓട്ടോഗ്രാഫ്. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങ്ങിനോടുള്ള സ്‌നേഹം ഇന്നും ആരാധകര്‍ക്കുണ്ട്. ഒളിച്ചോടി പോകുന്ന അന്ന് അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. എന്നിട്ട് പോയി കല്യാണം കഴിക്കുകയായിരുന്നു. അത് നടത്തി തന്നത് ഓട്ടോഗ്രാഫിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്നും നടി പറയുന്നു. ഞങ്ങളുടെ വിവാഹത്തിന് മനോജിന്റെ വീട്ടില്‍ കുഴപ്പമില്ലായിരുന്നു. അവര്‍ ഞങ്ങള്‍ രണ്ട് പേരെയും അംഗീകരിച്ചു.

'മകൾ കമ്മിറ്റഡ് അല്ല, ആലോചന വന്നാൽ നോക്കും'; അമൃതയെക്കുറിച്ച് അമ്മ

അഭിനയിക്കുന്ന നടിമാരുടെ പേരിലാണ് പൊതുവെ ഭര്‍ത്താക്കന്മാര്‍ അറിയപ്പെടുന്നത്, അത് എനിക്ക് വേണ്ട. ശ്രീകുട്ടിയുടെ ഭര്‍ത്താവ് എന്നതിനെക്കാള്‍, മനോജിന്റെ ഭാര്യ ശ്രീക്കുട്ടി എന്ന് പറയുന്ന് കേള്‍ക്കാനാണ് തനിക്ക് താത്പര്യം എന്ന ഈഗോയും ഭര്‍ത്താവിന് ഉണ്ടായിരുന്നുവെന്നും ഒരിക്കൽ നടി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios