'ഹീറോയായി ആരംഭിച്ചവൻ എന്നും ഹീറോ ആയിരിക്കും', സാജൻ സൂര്യയെ കുറിച്ച് ആരാധകർ

സാജൻ സൂര്യയുടെ ഒരു ഫാന്‍ മേഡ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

serial actor sajan surya fan made video nrn

ലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യയുടേത്. വലിയൊരു ഇടവേളയ്ക്ക് ശേഷം സാജന്‍ സൂര്യ നായകനായി എത്തുന്ന ഗീത ഗോവിന്ദം എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരികയാണ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ സാജന്‍ സൂര്യയെ അടുത്തറിയുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് അദ്ദേഹം. ഗീതുവിന്‍റെ ഗോവിന്ദായി മിനിസ്ക്രീനിൽ നിറഞ്ഞാടുകയാണ് താരം ഇപ്പോള്‍.

ഈ അവസരത്തില്‍, സാജൻ സൂര്യയുടെ ഒരു ഫാന്‍ മേഡ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരിക്കൽ ഹീറോ ആയവൻ എന്നും ഹീറോ ആയിരിക്കുമെന്ന തലക്കെട്ടോടെയാണ് താരത്തിൻറെ അടിപൊളി വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗീതാഗോവിന്ദം89 എന്ന ഇൻസ്റ്റഗ്രാം പേജാണ് താരത്തെ കൂടി മെൻഷൻ ചെയ്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒരുപാട് ലെയേർസ് ഉള്ള ആഴത്തിലുള്ള ഒരു കഥാപാത്രം, മിനിസ്ക്രീനിൽ ഒരു സൂപ്പർ സ്റ്റാർ പദവി നൽകുന്ന കഥാപാത്രം' എന്നാണ് സീരിയലിലെ കുറെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയിൽ പറയുന്നത്. 

കഴിഞ്ഞ ദിവസം സീരിയലിനെക്കുറിച്ച് സാജൻ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. ​'ഗീത ​ഗോവിന്ദത്തിന്റെ നിർമാതാവിന് തുടക്കത്തിൽ തന്നെ 25 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യാതെ എടുത്ത് കളയേണ്ട അവസ്ഥയുണ്ടായി. അന്ന് ബിന്നിയായിരുന്നില്ല മറ്റൊരു നായികയായിരുന്നു എന്റെ പെയർ. നായികയുടെ കുഴപ്പം കൊണ്ടല്ല എപ്പിസോഡ് ഡിലീറ്റ് ചെയ്തത്. നായികയും ഞാനും തമ്മിൽ പ്രായം വ്യത്യാസം വലുതായി തോന്നാത്തതുകൊണ്ട് ചാനലിൽ നിന്നും നായകനേയോ നായികയേയോ മാറ്റി പുതിയ ആളെ കാസ്റ്റ് ചെയ്യാൻ നിർദേശം വന്നു.' 

'അച്ഛന്‍ ഐസിയുവിൽ, കരച്ചില്‍ അടക്കി പിടിച്ച് ആ ഷോ ചെയ്തു'; ബഡായി ബംഗ്ലാവിലെ അമ്മായി

'അവസാനം നായികയെ മാറ്റിയതിനാൽ 25 എപ്പിസോഡ് റീഷൂട്ട് ചെയ്യേണ്ടി വന്നു. 80 ലക്ഷം രൂപ നിർമാതാവിന് നഷ്ടമായി. അത് തിരികെ നിർമാതാവിന് കിട്ടണമെങ്കിൽ അങ്ങനെപോയാലും 700 എപ്പിസോഡ് കഴിയണം. അതുകൊണ്ടാണ് നമ്മൾ കഷ്ടപ്പെട്ട് നിർമാതാവിന് ഒപ്പം നിൽക്കുന്നത്. ഇത്രയും നഷ്ടം വന്നിട്ടും നിർമാതാവ് ഞങ്ങൾക്ക് ചെയ്ത് തരുന്ന സൗകര്യങ്ങൾക്ക് കുറവുണ്ടായിട്ടില്ല.' എന്നും സാജൻ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios